എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

Tuesday 4 September 2018 10:11 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ചത്തെ എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. നാല് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ട്രെയിനുകള്‍ റദ്ദാക്കുന്നത്.തിരുവനന്തപുരം ഡിവിഷനില്‍ പാതയുടെ അറ്റക്കുറ്റപ്പണി നടക്കുന്നതിനാലാണ് സര്‍വ്വീസുകള്‍ റദ്ദാക്കിയത്.

ലോക്കോ പൈലറ്റിന്റെ കുറവും ട്രെയിനുകള്‍ റദ്ദാക്കാനുള്ള കാരണമാണ്. രണ്ടാഴ്ച്ചക്കകം പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. 

ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍;

1 Train No. 56043 ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍

2. Train No. 56044 തൃശൂര്‍ - ഗുരുവായൂര്‍ പാസഞ്ചര്‍

3. Train No. 56333 പുനലൂര്‍ - കൊല്ലം പാസഞ്ചര്‍

4. Train No. 56334 കൊല്ലം - പുനലൂര്‍ പാസഞ്ചര്‍

5. Train No 56373 ഗുരുവായൂര്‍ - തൃശൂര്‍ പാസഞ്ചര്‍

6. Train No 56374 തൃശൂര്‍ - ഗുരുവായൂര്‍ പാസഞ്ചര്‍

7. Train No. 56387 എറണാകുളം - കായം‌കുളം പാസഞ്ചര്‍ (കോട്ടയം വഴി)

8. Train No. 56388 കായം‌കുളം - എറണാകുളം പാസഞ്ചര്‍ (കോട്ടയം വഴി) 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.