ഇസ്ലാമാബാദ്: ഇന്ത്യന്‍ ഗാനത്തിനൊപ്പം ചുണ്ടനക്കിയതിന് പാകിസ്ഥാനി യുവതിക്കെതിരെ നടപടി. സിലാകോട് വിമാനത്താവളത്തിലെ ജീവനക്കാരിയായ ഇരുപത്തിഅഞ്ചുകാരിക്കെതിരെയാണ് നടപടി.
പാകിസ്ഥാന് എയര്‍പോര്‍ട്ട് സുരക്ഷസേനയാണ് നടപടിയെടുത്തത്. യുവതി ഗാനത്തിനൊപ്പം ചുണ്ടനക്കുന്ന വീഡിയോ വ്യാപകമായി സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതോടെ സംഭവത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചു. പാകിസ്ഥാന് പതാകയുടെ ചിത്രം പതിപ്പിച്ച തൊപ്പി ധരിച്ച് കൊണ്ട് ഇന്ത്യന്‍ ഗാനത്തിനൊപ്പം ചുണ്ടനക്കിയത് പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് അധികൃതരുടെ കണ്ടെത്തല്‍.
യുവതിയുടെ രണ്ട് വര്‍ഷത്തെ ശമ്പള വര്‍ധനവും മറ്റ് ആനുകൂല്യങ്ങളും പിടിച്ച് വച്ചിട്ടുണ്ട്. ഭാവിയിലും ഇത്തരം പ്രവര്‍ത്തികളുണ്ടായാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും യുവതിക്ക് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: