പാലക്കാട്: തനിക്കെതിരായ ലൈംഗികാരോപണം നിഷേധിച്ച് സിപിഎം എംഎല്‍എ പി.കെ.ശശി രംഗത്ത്. തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ഏത് അന്വേഷണം നേരിടാനും താന്‍ തയ്യാറാണെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
എനിക്കെതിരായ പരാതിയെ കുറിച്ച് അറിയില്ല. മാദ്ധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമാണ് എനിക്കുള്ളത്. പരാതിയുണ്ടെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ല. അന്വേഷണത്തിന് സമിതിയെ നിയോഗിച്ചതായും എനിക്കറിയില്ല. ഒരുപാട് രാഷ്ട്രീയ പരീക്ഷണങ്ങള്‍ അതിജീവിച്ചയാളാണ് ഞാന്‍. ഇതുകൊണ്ടൊന്നും എന്നെ തകര്‍ക്കാമെന്ന് കരുതണ്ട – ശശി പറഞ്ഞു.
ഡിവൈഎഫ്ഐ വനിതാ നേതാവാണ് ശശിയ്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് സിപിഎം കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: