ഐഎസ്ആര്‍ഒ ആദ്യ വിദേശ ഗ്രൗണ്ട് സ്റ്റേഷന്‍ ഉത്തരധ്രുവത്തില്‍ സ്ഥാപിക്കുന്നു

Tuesday 4 September 2018 10:41 am IST

ബെംഗളൂരു: ഇന്ത്യയുടെ ആദ്യത്തെ ഗ്രൗണ്ട് സ്റ്റേഷന്‍ ഉത്തരധ്രുവത്തില്‍ സ്ഥാപിക്കാന്‍ ഐഎസ്ആര്‍ഒ തയ്യാറെടുക്കുന്നു.  ഐഎസ്ആര്‍ഒയുടെ ആദ്യത്തെ ഗ്രൗണ്ട് സ്റ്റേഷനായിരിക്കും ഇത്. രണ്ട് വര്‍ഷം മുമ്പ് ചൈന ഉത്തരധ്രുവത്തില്‍ സമാന ഗ്രൗണ്ട് സ്റ്റേഷന്‍ തുടങ്ങിയിരുന്നു.

ദുരന്തനിവാരണം സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യന്‍ റിമോട്ട് സെന്‍സിംഗ് ഓപ്പറേഷന്‍സിനെ കൂടുതല്‍ പ്രാപ്തമാക്കുകയെന്നതാണ് ഗ്രൗണ്ട് സ്റ്റേഷനിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. വിവരശേഖരണം, വിശകലനം, വിദൂര റിമോട്ട് സെന്‍സറിംഗ് എന്നിവയെല്ലാം ഇപ്പോള്‍ നടത്തി വരുന്നത് ഹൈദരാബാദിലെ നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്ററാണ്.

അതേസമയം അന്താരാഷ്ട്ര അനുമതിയും സഹകരണവും മറ്റും ആവശ്യമായതിനാല്‍ തന്നെ ഗ്രൗണ്ട് സ്റ്റേഷന്‍ സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കുന്നത് നീളുമെന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്ന സൂചന. ഹാര്‍ഡ്വെയറുകള്‍ സ്ഥാപിക്കുകയെന്നത് സങ്കീര്‍ണ ജോലിയാണെന്നും ദക്ഷിണ ധ്രുവത്തിലേതിനെക്കാള്‍ വെല്ലുവിളികള്‍ ഉത്തരധ്രുവത്തില്‍ നേരിടേണ്ടി വരുമെന്നും ശാസ്ത്രജ്ഞര്‍ കണക്ക് കൂട്ടുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.