പീഡനക്കേസില്‍ സിപി‌എം എം‌എല്‍‌എ ശശിക്കെതിരെ നടപടി

Tuesday 4 September 2018 11:10 am IST
സിപി‌എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ഉള്‍പ്പടെ പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ക്കെല്ലാം പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് പരാതിക്കാരി സിപി‌എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പരാതി നല്‍കിയത്.

കൊച്ചി: സ്ത്രീപീഡനക്കേസില്‍ പ്രതിയായ സിപി‌എം ഷൊര്‍ണൂര്‍ എം‌എല്‍‌എ എ.കെ ശശിയ്ക്കെതിരെ നടപടിക്ക് ഇന്ന് ചേര്‍ന്ന പാര്‍ട്ടി ജില്ലാക്കമ്മിറ്റിയോഗം തീരുമാനിച്ചു. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ സ്ത്രീപീഡനകേസില്‍ പ്രതിയായ പി.ശശിക്കെതിരെ എടുത്ത നടപടിക്കാലാവധി കഴിഞ്ഞ് തിരികെ പാര്‍ട്ടിയില്‍ വന്നതിന് പിന്നാലെയാണീ സംഭവം. 

ശശിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഷൊര്‍ണൂരില്‍ എം‌എല്‍‌എയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. സിപി‌എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ഉള്‍പ്പടെ പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ക്കെല്ലാം പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് പരാതിക്കാരി സിപി‌എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പരാതി നല്‍കിയത്.

പീഡന പരാതി ഒതുക്കാനായി തനിക്ക് ഒരു കോടി രൂപയും ഡി‌വൈ‌എഫ്‌ഐയില്‍ ഉന്നതസ്ഥാനവും വാഗ്ദാനം ചെയ്തുവെന്നും പരാതിക്കാരി പറയുന്നു. പരാതിക്കൊപ്പം ശബ്ദരേഖയും തെളിവായുണ്ട്. ശശിയ്ക്കെതിരെ പാര്‍ട്ടി നടപടി ഉണ്ടായാല്‍ പിന്നാലെ പോലീസില്‍ പരാതിപ്പെടാനും തീരുമാനമുണ്ട്. 

ഡിവൈ‌എഫ്‌ഐ ജില്ലാകമ്മിറ്റി അംഗമാണ് പരാതിക്കാരി. 

ഷൊര്‍ണൂര്‍ ശശി തുടക്കം മുതല്‍ കുഴപ്പക്കാരന്‍

സിപിഎം എംഎൽഎക്കെതിരെ ലൈംഗികാരോപണവുമായി ഡിവൈഎഫ്‌ഐ വനിതാ നേതാവ് രംഗത്ത്

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.