തുടരാനൊരു പ്രളയാനന്തര കഥ

Tuesday 4 September 2018 11:25 am IST

യുദ്ധത്തിനു് മുന്‍പും പിന്‍പും എന്നു പറയുംപോലെ പ്രളയത്തിന് മുന്‍പും പിന്‍പും എന്ന് കേരളം പറഞ്ഞുതുടങ്ങിയിരിക്കുന്നു. കേരളം മറ്റൊന്നാകാത്തവിധം ഉണ്ടായിരു തുടര്‍ച്ച മാറിയിരിക്കുന്നു. പ്രളയത്തകര്‍ച്ചയില്‍ കേരളം പെട്ടെന്ന് അട്ടിമറിക്കപ്പെട്ടിരിക്കുന്നു. സ്വാഭാവികതയ്ക്കുമേല്‍ എടുത്തുചാടി തികച്ചും അസ്വഭാവികതയുടെ ക്രമഭംഗം സംഭവിച്ചിരിക്കുന്നു കേരളത്തിന്. അതെ, കേരളം മറ്റൊായി തീര്‍ന്നിരിക്കുന്നു. 

ഇനിയും തലതുവര്‍ത്താനാകാതെ നോവും നനവുമായി പ്രളയാനന്തര കഥ തുടരുകയാണ്. അവസാനത്തെ പ്രളയജലത്തുള്ളികള്‍ ഒഴുകിത്തോര്‍ന്നാലും ഇനിയും കഥ തുടരും എന്നപോലെ വെള്ളപ്പൊക്ക കഥയൊഴുക്ക് തീവ്രമായി തുടര്‍ുകൊണ്ടിരിക്കും. കുട്ടനാട്ടിൽല്‍ മാത്രമല്ല പലയിടത്തും പകതീരുന്നില്ന്ന പോലെ വെള്ളം വാര്‍ന്നു പോകാന്‍ കൂട്ടാക്കുന്നില്ല. ഒരുവഴിക്കു കുതിച്ചുവന്ന വെള്ളം അതേവഴിക്കു തന്നെ തിരിച്ചുപോകുന്നില്ല . വന്ന വഴി മറന്നതോ തിരിച്ചുച്ചുപോകാനുള്ള വഴി ഇല്ലാതായതോ. 

പ്രളയാനന്തരജീവിതം വലിയ ആശങ്കനിറഞ്ഞതായിരിക്കുമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. എല്ലാം നഷ്ടപ്പെ'വരാണ് പലരും. ഭാഗികമായി നഷ്ടം വന്നുവെന്നു പറയുന്നവരും മുഴുവനും നഷ്ടമായേക്കാവുന്ന ഒരു ഭീതിയിലേക്കാണ് തെന്നുന്നത്. ആരും ആര്‍ക്കും പറഞ്ഞുകൊടുക്കാതെ ഉണ്ടായ വലിയ പാഠമാണ് ആശങ്കയെ സംബന്ധിച്ചുള്ളത്. വിചാരിച്ച ആശങ്കയെക്കാള്‍ പ്രശ്‌നഭരിതമാണ് അവസ്ഥയൊണ് റിപ്പോര്‍ട്ടുകള്‍. പലതരം പ്രശ്‌നങ്ങളില്‍ പ്രധാനമായത് പകര്‍ച്ചവ്യാധിയും കുടിവെള്ളവുമാണെന്നുള്ളത് സ്വാഭാവിക തിരിച്ചറിവാണ്. സംസ്ഥാനത്തെ ആകെ ഭയപ്പെടുത്തുംവിധം എലിപ്പനി പടര്‍ുപിടിക്കുകയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി അന്‍പതിലധികംപേര്‍ എലിപ്പനിമൂലം മരിച്ചുകഴിഞ്ഞിരിക്കുന്നു. കഴിഞ്ഞദിവസംമാത്രം സംസ്ഥാനത്ത് എഴുപത്തൊന്നുപേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. എലിപ്പനിമൂലം കൂടുതലും മരിച്ചത് പ്രളയത്തില്‍ ദുരിതാശ്വാസം നടത്തിയവരാണെുള്ളത് വേദനയുണ്ടാക്കുന്നു. മറ്റൊര്‍ഥത്തില്‍ പറഞ്ഞാല്‍ അവര്‍ ആത്മാര്‍പ്പണം നടത്തി. 

പ്രളയകാലത്ത് മലയാളി ഒിച്ചുനിന്നു എന്നത് അവര്‍ സ്വയംതിരിച്ചറിഞ്ഞ വലിയ നന്മയാണ്. ഇപ്പോള്‍ കൈത്താങ്ങായും ഒപ്പം അവരുണ്ട്. മലയാളിയെക്കുറിച്ച് പൊതുവേ ഉണ്ടായിരു കുറ്റങ്ങളും കുറവുകളും ഈ കൂട്ടായ്മയില്‍ ഒലിച്ചുപോയി. ലോകമാകമാനമുള്ള മലയാളികളില്‍നിന്നും സാമ്പത്തിക സഹായം പ്രവഹിക്കുകയാണ്. രാഷ്ട്രീയം, ജാതി, മതം, വര്‍ണ്ണ, വര്‍ഗം തുടങ്ങിയ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് പ്രളയദുരന്തത്തില്‍ മലയാളി ഒാന്നായി നി്ന്ന് ലോകത്തിനു തന്നെ മാതൃകയായി. ചില ആരോപണങ്ങള്‍ ഉയരുമ്പോഴും വലിയ ഒത്തൊരുമയ്ക്കു മുന്നില്‍ ഒന്നു മല്ല അതെന്നും വരുന്നു.

എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുള്ള അപക്വമായ ചില നടപടികള്‍ ഇത്തരുണത്തില്‍ വേദനാജനകമാണ്. പ്രളയകാലം വലിയ പിരിവിനുള്ളകാലമാക്കിയെടുത്തിരിക്കുകയാണ് സര്‍ക്കാര്‍. എല്ലാമന്ത്രിമാരും വിദേശത്തുപോയി പിരിവെടുക്കണമെ തീരുമാനത്തിലാണ്. ഇടതുമുണിയില്‍ തന്നെ ഇക്കാര്യത്തില്‍ ഭിന്നിപ്പുണ്ട്. സര്‍ക്കാര്‍ ഫലത്തില്‍ നിര്‍ജീവമാണ്. ഏറ്റവും കൂടുതല്‍ ഉണർന്നിരിക്കേണ്ടകാലത്താണ് ഈ മരവിപ്പ്. വിദേശത്ത് പിരിവെടുക്കു സമയത്ത് ഈ മരവിപ്പ് ഒുകൂടി ശക്തമാകും. എന്തുവാലും പിരിവ് വലിയ അജണ്ടയായികാണു ഒരു പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ നി്ന്നോ മറ്റൊന്നും പ്രതീക്ഷിക്കാനാവില്ലല്ലോ.                                     

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.