ഹൈദരാബാദ് നൈസാമിന്റെ ശേഖരണത്തിലെ അമൂല്യവസ്തുക്കള്‍ മോഷണം പോയി

Tuesday 4 September 2018 11:54 am IST

ഹൈദരാബാദ്: ഹൈദരാബാദിലെ അവസാന നൈസാമിന്റെ ശേഖരത്തിലുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയി. സ്വര്‍ണം കൊണ്ടുള്ള ചോറ്റുപാത്രം, ചായക്കപ്പ്, സോസര്‍, സ്പൂണ്‍ എന്നിവയാണ് മോഷണം പോയത്. പുരാനി ഹവേലി മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ഇവ ഞായറാഴ്ച രാത്രിയാണ് മോഷ്ടാക്കള്‍ കടത്തിയത്.

അഞ്ച് ഭാഗങ്ങളുള്ള ചോറ്റ് പാത്രത്തിന് ഏകദേശം 50 കോടിയോളം രൂപയാണ് മൂല്യം കണക്കാക്കിയിരിക്കുന്നത്. ഇതിന് ഏതാണ്ട് രണ്ട് കിലോയോളം തൂക്കം വരും. അമൂല്യങ്ങളായ രത്നങ്ങളും വജ്രവും മാണിക്യവുമെല്ലാം പതിച്ചതാണ് ഈ പാത്രം. ഏഴാം നൈസാമായ മിര്‍ ഒസാമ അലി ഖാന് സമ്മാനിക്കപ്പെട്ടതാണ് ഈ പാത്രം. പ്രദര്‍ശനത്തിന് വേണ്ടി ചില്ലുകൂട്ടിലാണ് ഇവ സൂക്ഷിച്ചിരുന്നത്.

മ്യൂസിയത്തിന്റെ വെന്റിലേറ്റര്‍ തകര്‍ത്താണ് മോഷ്ടക്കാള്‍ അകത്തു കടന്നത്. ദൃശ്യങ്ങള്‍ തടസപ്പെടുത്തുന്നതിന് വേണ്ടി സിസിടിവി ക്യാമറ തിരിച്ച് വയ്ക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ മ്യൂസിയം ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. അന്വേഷണത്തിനായി 10 അംഗ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.