ക്രിമിനല്‍ കേസ് പ്രതി ഉണ്ണിക്കുട്ടന്‍ മംഗലാപുരത്ത് മരിച്ച നിലയില്‍

Tuesday 4 September 2018 2:37 pm IST
തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ദക്ഷിണ കര്‍ണ്ണാടകയിലെ ഉപ്പനങ്ങാടി സ്റ്റേഷന്‍ പരിധിയിലെ പുഴയില്‍ ഒഴുകി നടക്കുന്ന നിലയിലായിരുന്നു സ്പിരിറ്റ് ഉണ്ണിയെന്നറിയപ്പെടുന്ന വെങ്ങോല വലിയകുളം ചായാട്ട് ഉണ്ണിക്കുട്ട(34) ന്റെ ജഡം കണ്ടെത്തിയത്.

മംഗലാപുരം: ആയുധക്കേസ് അടക്കം ഒരു ഡസനിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മലയാളിയെ മംഗലാപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി ഉണ്ണിക്കുട്ടനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വെടിയേറ്റ് കൊല്ലപ്പെട്ടതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 

സംഭവവുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ സംഘാംഗങ്ങളായ മൂന്നുപേരെ ആയുധങ്ങളുമായി പോലീസ് പിടികുടിയിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ദക്ഷിണ കര്‍ണ്ണാടകയിലെ ഉപ്പനങ്ങാടി സ്റ്റേഷന്‍ പരിധിയിലെ പുഴയില്‍ ഒഴുകി നടക്കുന്ന നിലയിലായിരുന്നു സ്പിരിറ്റ് ഉണ്ണിയെന്നറിയപ്പെടുന്ന വെങ്ങോല വലിയകുളം ചായാട്ട് ഉണ്ണിക്കുട്ട(34) ന്റെ ജഡം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മൃതദ്ദേഹം കരയ്ക്കെത്തിച്ചു.

വെടിവച്ച്‌ വീഴ്‌ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയതാവാമെന്നാണ് ഉപ്പനങ്ങാടി പോലീസിന്റെ പ്രാഥമിക നിഗമനം. കഴുത്തില്‍ വേട്ടറ്റപാടുണ്ട്. ഷട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന ഡ്രൈവിങ് ലൈസന്‍സില്‍ നിന്നാണ് കൊല്ലപ്പെട്ടത് ഉണ്ണിയാണെന്ന് കര്‍ണ്ണാടക പൊലീസ് സ്ഥിരീകരിച്ചത്.  പോലീസ് അറിയിച്ചതുപ്രകാരം ഉണ്ണിയുടെ ബന്ധുക്കള്‍ ഉപ്പനങ്ങാടിക്ക് തിരിച്ചിട്ടുണ്ട്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.