അണക്കെട്ടുകള്‍ക്ക് പ്രളയം തടയാനാവില്ല - കേന്ദ്ര ജലകമ്മീഷന്‍

Tuesday 4 September 2018 2:53 pm IST
12 ബി‌സി‌എം ജലമാണ് മൂന്നു ദിവസത്തില്‍ കേരളത്തിലൂടെ ഒഴുകിയത്. കേരളത്തിന്റെ ഭൂപ്രകൃതിയും നിര്‍ണായക ഘടകമായി. വികലമായ വികസന പ്രവര്‍ത്തനങ്ങള്‍, കയ്യേറ്റങ്ങള്‍ എന്നിവ സ്ഥിതി രൂക്ഷമാക്കി.

ന്യൂദല്‍ഹി: കേരളത്തിലെ അണക്കെട്ടുകള്‍ക്ക് പ്രളയം തടയാനാവില്ലെന്ന് കേന്ദ്ര ജലകമ്മീഷന്‍. അണക്കെട്ടുകളുടെ നടത്തിപ്പിന് വ്യക്തമായ ചട്ടം വേണമെന്നും കമ്മിഷന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രളയം രൂക്ഷമാക്കിയതില്‍ അണക്കെട്ടുകള്‍ക്ക് യാതൊരു പങ്കുമില്ല. ഉണ്ടായത് അസാധാരണ സാഹചര്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നൂറോ അന്‍‌പതോ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഉണ്ടാകുന്ന പ്രളയമായിരുന്നു. പൂര്‍ണമായും നിയന്ത്രിക്കാന്‍ കഴിയില്ല. 12 ബി‌സി‌എം ജലമാണ് മൂന്നു ദിവസത്തില്‍ കേരളത്തിലൂടെ ഒഴുകിയത്. കേരളത്തിന്റെ ഭൂപ്രകൃതിയും നിര്‍ണായക ഘടകമായി. വികലമായ വികസന പ്രവര്‍ത്തനങ്ങള്‍, കയ്യേറ്റങ്ങള്‍ എന്നിവ സ്ഥിതി രൂക്ഷമാക്കി. അണക്കെട്ടുകള്‍ നേരത്തെ തുറന്നുവിട്ടിരുന്നുവെങ്കിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകാനിടയില്ലായിരുന്നു. കാരണം ജലനിരപ്പ് ഉയര്‍ന്നത് വളരെ പെട്ടെന്നായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

അണക്കെട്ടുകളുടെ നടത്തിപ്പിന് വ്യക്തമായ ചട്ടം വേണം. ജലനിരപ്പ് നിര്‍ണയിക്കുന്നതുള്‍പ്പടെ ചട്ടപ്രകാരമായിരിക്കണം. തോട്ടപ്പള്ളി സ്പില്‍‌വേയിലും തണ്ണീര്‍മുക്കം ബണ്ടിലും തടസ്സമുണ്ടായി. രണ്ടിടത്തും കൂടുതല്‍ ജലം ഒഴുകാനുള്ള്സാഹചര്യം ഉണ്ടാക്കണമെന്നും കമ്മിഷന്‍ പറയുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.