ചെന്നൈ: ബിജെപി തമിഴ്നാട് അധ്യക്ഷ തമിഴസൈ സൗന്ദര്‍രാജനെ അപമാനിക്കുന്ന തരത്തില്‍ വിമാനത്തില്‍ അവരുടെ മുന്പില് വച്ച് മുദ്രാവാക്യം വിളിച്ച കേസില്‍ ലോയിസ് സോഫിയക്ക് തൂത്തുക്കുടി വനിതാ കോടതി ജാമ്യം അനുവദിച്ചു.
തൂത്തുക്കുടി വിമാനത്താവളത്തിലും വിമാനത്തിലും വച്ച് തമിഴസൈയെ കണ്ട ലോയിസ് സോഫിയ അവര്‍ക്കു നേരെ മുഷ്ടി ചുരുട്ടി, അപമാനിക്കുന്ന രീതിയില്‍ ഫാസിസ്റ്റ് ബിജെപി തുലയട്ടെയെന്ന് മുദ്രവാക്യം മുഴക്കുകയും പെരുമാറുകയുമായിരുന്നു. തികച്ചു ം അരോചകവും തമിഴസൈയുടെ അന്തസിനെപ്പോലും വകവെക്കാത്ത രീതിയിലുള്ളതുമായ മുദ്രാവാക്യം വിളിക്കെതിരെ തമിഴസൈ തൂത്തുക്കുടി പോലീസില്‍ പരാതി നല്കി.
തുടര്‍ന്ന് 28 കാരിയായ സോഫിയയെ അറസ്റ്റു ചെയ്യുകയും പിന്നീട് തൂത്തുക്കുടി വനിതാ കോടതി ജാമ്യം അനുവദിക്കുകയുമായിരുന്നു. കാനഡയിലെ മോണ്ട്രിയാലില് ഗവേഷകയാണ് ലോയിസ് സോഫിയ. വിമാനത്തില്‍ വച്ച് അവര്‍ ആദ്യം മുദ്രവാക്യം മുഴക്കിയപ്പോള്‍ തമിഴസൈ ഗൗനിച്ചില്ലെങ്കിലും പുറത്തെത്തിയ ശേഷമുള്ള മുദ്രാവാക്യം അപമാനിക്കുന്ന തരത്തിലായതോടെയാണ് അവര്‍ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: