ന്യൂദല്‍ഹി: മലയാളത്തിന്റെ അഭിമാന താരം മോഹന്‍ലാലിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലാലുമായി കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം തന്റെ ട്വിറ്ററിലാണ് മോദി ഇക്കാര്യം പങ്കുവച്ചത്. ലാലിന്റെ വിനയം ആരിലും സ്നേഹമുണര്ത്തുന്നതാണെന്നും, അദ്ദേഹം നടത്തുന്ന കാരുണ്യപ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയവും പ്രചോദനകരവുമാണെന്നും പ്രധാനമന്ത്രി കുറിച്ചു.
പ്രളയാനന്തരം കേരളത്തിന്റെ പുനര്‍സൃഷ്ടിക്കായി വിവിധ മേഖലകളിലെ പ്രമുഖരെ അണിനിരത്തി വിശ്വശാന്തി ഫൗണ്ടേഷന് ദല്‍ഹിയില്‍ നടത്തുന്ന ഗ്ലോബല്‍ മലയാളി റൗണ്ട് ടേബിള്‍ പരിപാടിയിലേക്ക് മോദിയെ ക്ഷണിക്കാനാണ് മോഹന്‍ലാല്‍ എത്തിയത്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് പ്രതിജ്ഞാബദ്ധമാണെന്നും എല്ലാം സഹായങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി മോഹന്‍ലാലിനെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: