ന്യൂദല്‍ഹി: തങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യരുതെന്ന യുഎസ് നിലപാട് ഇന്ത്യ തള്ളി. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. മോദി സര്‍ക്കാരിന്റെ ശക്തമായ നിലപാട് ഇറാന് ആശ്വാസകരമായിട്ടുണ്ട്.
ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്തു കൊള്ളാന്‍ ഇന്ത്യ എണ്ണക്കമ്പനികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇവര്‍ക്കു വേണ്ട എണ്ണ ടാങ്കറുകളും അവയ്ക്ക് ഇന്‍ഷ്വറന്‍സും ഇറാന് തന്നെയാണ് തരപ്പെടുത്തി നല്‍കുന്നതും. അതേസമയം ഉപരോധം കാരണം ഷിപ്പിങ്ങ് കോര്‍പ്പറേഷന്റെ കപ്പലുകള്‍ക്ക് ഇറാനിലേക്ക് പോകാന്‍ പറ്റാത്ത അവസ്ഥയുണ്ട്.
ചൈനയും ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നുണ്ട്. ഏറ്റവും വലിയ രണ്ട് ഉപഭോക്താക്കള്‍ എണ്ണ വാങ്ങുന്നതിനാല്‍ നവംബറില്‍ ആരംഭിക്കാനിരിക്കുന്ന യുഎസ് ഉപരോധം ഇറാനെ പൂര്‍ണ്ണമായി ബാധിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: