കൊല്‍ക്കത്തയില്‍ മേല്‍പ്പാലം തകര്‍ന്ന് ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

Tuesday 4 September 2018 6:11 pm IST
ചൊവ്വാഴ്ച വൈകിട്ട് 4.45ഓടെ ഉണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊല്‍ക്കത്ത: തെക്കന്‍ കൊല്‍ക്കത്തയിലെ മെജര്‍ഹത്ത് മേഖലയിലെ മേല്‍പ്പാലം തകര്‍ന്ന് ഒരാള്‍ മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് 4.45ഓടെ ഉണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പത്തോളം ആംബുലന്‍സുകളും അഗ്നിശമനസേനാവിഭാഗങ്ങളും ഉടന്‍ സംഭവ സ്ഥലത്തെത്തി. പാലം തകര്‍ന്ന് വീണതിനെ തുടര്‍ന്ന് നിരവധി ആളുകളും വാഹനങ്ങളും കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

ബൈക്ക് യാത്രികരായ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. മേല്‍പ്പാലം തകര്‍ന്നതോടെ പ്രദേശത്തെ വൈദ്യുതി തകരാറിലായതായും ഇവര്‍ പറയുന്നു.

അതേസമയം, പാലം തകര്‍ന്ന സംഭവം ദൗര്‍ഭാഗ്യകരമായെന്നും തന്‍റെ പ്രാര്‍ഥനകള്‍ അപകടത്തില്‍പ്പെട്ടവര്‍ക്കൊപ്പമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. ജനങ്ങളെ രക്ഷിക്കുന്നതിനാണ് ആദ്യം പരിഗണന നല്‍കുന്നതെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. പോര്‍ട്ട് ട്രസ്റ്റ് പണികഴിപ്പിച്ച നാല്‍പതു വര്‍ഷം പഴക്കമുള്ള പാലമാണു തകര്‍ന്നുവീണത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.