ട്രെയിനുകള്‍ റദ്ദാക്കി

Tuesday 4 September 2018 8:15 pm IST
ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍, തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍, പുനലൂര്‍-കൊല്ലം പാസഞ്ചര്‍, കൊല്ലം-പുനലൂര്‍ പാസഞ്ചര്‍, കോട്ടയം വഴിയുള്ള എറണാകുളം-കായംകുളം പാസഞ്ചര്‍ എന്നിവയാണ് പൂര്‍ണമായും റദ്ദാക്കിയ സര്‍വീസുകള്‍.

കൊച്ചി: ട്രാക്കില്‍ അറ്റകുറ്റുപ്പണികള്‍ നടക്കുന്നതിനാല്‍ ബുധനാഴ്ച മുതല്‍ ഞായറാഴ്ച വരെ പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി. ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍, തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍, പുനലൂര്‍-കൊല്ലം പാസഞ്ചര്‍, കൊല്ലം-പുനലൂര്‍ പാസഞ്ചര്‍, കോട്ടയം വഴിയുള്ള എറണാകുളം-കായംകുളം പാസഞ്ചര്‍ എന്നിവയാണ് പൂര്‍ണമായും റദ്ദാക്കിയ സര്‍വീസുകള്‍. 

ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍, തൃശൂര്‍-കോഴിക്കോട് പാസഞ്ചര്‍, കോഴിക്കോട്-തൃശൂര്‍ പാസഞ്ചര്‍, പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ എന്നിവ ഭാഗികമായി സര്‍വ്വീസ് റദ്ദാക്കിയിട്ടുണ്ട്. 

തിരുവനന്തപുരത്തുനിന്നും ബുധനാഴ്ച രാവിലെ 11.45ന് പുറപ്പെടുന്ന തിരുവനന്തപുരം-തിരുച്ചിറപ്പള്ളി ഇന്റര്‍സിറ്റി എക്‌സ്പ്രസ്(22628) ഒരുമണിക്കൂര്‍ 30 മിനിട്ട് വൈകി 1.15ന് പുറപ്പെടും. നാഗര്‍കോവില്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍(56319), കോയമ്പത്തൂര്‍-നാഗര്‍കോവില്‍ പാസഞ്ചര്‍(56320) എന്നിവ സാതൂരിനും മധുരയ്ക്കും ഇടയില്‍ ബുധനാഴ്ച ഭാഗീഗമായി റദ്ദ് ചെയ്തിട്ടുണ്ട്. മുംബൈ സിഎസ്ടി-നാഗര്‍കോവില്‍ എക്‌സ്പ്രസ്(16351), ചെന്നൈ എഗ്മൂര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ്(16127) എന്നീ ട്രെയിനുകള്‍ക്ക് വിരുതാചലം-തിരുച്ചിറപ്പള്ളി സെക്ഷനില്‍ ബുധനാഴ്ച് 45 മിനിട്ട് നിയന്ത്രണം ഉണ്ടാകും. ചെന്നൈ എഗ്മൂര്‍-ഗുരുവായൂര്‍ എക്‌സ്പ്രസിന്(16127) നാളെയും വിരുതാചലം-തിരുച്ചിറപ്പള്ളി സെക്ഷനില്‍ 1 മണിക്കൂര്‍ 45 മിനിട്ട് നിയന്ത്രണമുണ്ട്. 

ചെന്നൈ എഗ്മൂര്‍-ഗുരുവായൂര്‍ എക്‌സ്പ്രസിന്(16127)  വിരുതാചലം-തിരുച്ചിറപ്പള്ളി സെക്ഷനില്‍ 8നും 45 മിനിട്ട് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസിന്(13352) നാളെ കോയമ്പത്തൂര്‍ ജംഗ്ഷനില്‍ 40 മിനിട്ടും തിരുപ്പൂര്‍ സ്റ്റേഷനില്‍ 20 മിനിട്ടും നിയന്ത്രണമുണ്ട്. എറണാകുളം-കെഎസ്ആര്‍ ബംഗളൂരൂ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (12678) നാളെ കോയമ്പത്തൂര്‍ ജംഗ്ഷനില്‍ 20 മിനിട്ടും തിരുപ്പൂര്‍ സ്റ്റേഷനില്‍ 10 മിനിട്ടും, 7ന് ചെന്നൈ എഗ്മൂര്‍- ഗുരുവായൂര്‍ എക്‌സ്പ്രസ് (16127) വിരുതാചലം-തിരുച്ചിറപ്പള്ളി സെക്ഷനില്‍ 30 മിനിട്ടും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.