കൊച്ചി റിഫൈനറിയുടെ എസ്പിഎമ്മില്‍ ആയിരാമത്തെ ക്രൂഡ് ഓയില്‍ ടാങ്കര്‍ എത്തി

Wednesday 5 September 2018 1:24 am IST
പുതുവൈപ്പിലുള്ള എസ്പിഎമ്മിലേക്ക് എംടി മോര്‍ഗ എന്ന സൂയീസ് മാക്‌സ് ടാങ്കറാണ് എത്തിച്ചേര്‍ന്നത്. ഇറാഖില്‍ നിന്നും 1,40,000 മെട്രിക് ടണ്‍ ബസ്ര ലൈറ്റ് എണ്ണയുമായാണ് എംടി മോര്‍ഗ കൊച്ചിയിലെത്തിയത്.

കൊച്ചി: ബിപിസിഎല്‍ കൊച്ചി റിഫൈനറിയുടെ സിംഗിള്‍ പോയിന്റ് മൂറിംഗ് (എസ്പിഎം.) ലേക്ക് ആയിരാമത്തെ ക്രൂഡ് ഓയില്‍ ടാങ്കര്‍ എത്തി. 

പുതുവൈപ്പിലുള്ള എസ്പിഎമ്മിലേക്ക് എംടി മോര്‍ഗ എന്ന സൂയീസ് മാക്‌സ് ടാങ്കറാണ് എത്തിച്ചേര്‍ന്നത്. ഇറാഖില്‍ നിന്നും 1,40,000 മെട്രിക് ടണ്‍ ബസ്ര ലൈറ്റ് എണ്ണയുമായാണ് എംടി മോര്‍ഗ കൊച്ചിയിലെത്തിയത്. 

2007 ല്‍ സ്ഥാപിതമായതിനു ശേഷം വിവിധ രാജ്യങ്ങളില്‍ നിന്നായി ഏകദേശം 109 ദശലക്ഷം മെട്രിക് ടണ്‍ ക്രൂഡ് ഓയില്‍ ഇതുവരെ എത്തിയിട്ടുണ്ട് . സംയോജിത റിഫൈനറി വികസന പദ്ധതി പോലുള്ള വലിയ പദ്ധതികള്‍ നടപ്പിലാക്കാന്‍  എസ്പിഎം, കൊച്ചി റിഫൈനറിയെ വളരെയധികം സഹായിച്ചിട്ടുെന്ന് കൊച്ചി റിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍  പ്രസാദ് കെ. പണിക്കര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.