ലണ്ടന്‍: ക്രിസ് വോക്സിനെയും ഒലീ പോപ്പും ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിലുള്‍പ്പെടുത്തി. ലണ്ടനിലെ ഓവലില്‍ വെള്ളിയാഴ്ച അഞ്ചാം ടെസ്റ്റ് ആരംഭിക്കും.
സതാംപ്ടണിലെ നാലാം ടെസ്റ്റില്‍ അറുപത് റണ്‍സിന് ഇന്ത്യയെ തോല്‍പ്പിച്ച ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. അഞ്ചാം ടെസ്റ്റിനുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ അലിസ്റ്റര്‍ കുക്ക് വിരമിക്കും. കഴിഞ്ഞ ദിവസമാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. മുപ്പത്തിമൂന്നുകാരനായ കുക്ക് 160 ടെസ്റ്റില്‍ 32 സെഞ്ചുറിയുള്‍പ്പെടെ 12254 റണ്‍സ് നേടിയിട്ടുണ്ട്.
ഇംഗ്ലണ്ട്: ജോ റൂട്ട് (ക്യാപ്റ്റന്‍), മൊയിന്‍ അലി, ജിമ്മി ആന്ഡേഴ്സണ്, ജോണി ബെയര്‍സ്റ്റോ, സ്റ്റുവര്‍ട്ട് ബ്രോഡ്, ജോസ് ബട്ട്ലര്‍, അലിസ്റ്റര്‍ കുക്ക്, സാം കറന്, കീറ്റണ്‍ ജെന്നിങ്ങ്സ്, ഒലി പോപ്പ് , ആദില്‍ റാഷിദ്, ബെന്‍ സ്റ്റോക്ക്സ്, ക്രിസ് വോക്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: