ലാഹോര്‍: ഓള് റൗണ്ടര്‍ മുഹമ്മദ് ഹഫീസിനെയും ഇമാദ് വസീമിനെയും ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള പാക്കിസ്ഥാന് ടീമില്‍ നിന്ന് ഒഴിവാക്കി.
പുതുമുഖമായ ഇടം കൈയന്‍ ഓപ്പണര്‍ ഷാന്‍ മസൂദിനെ പതിനാറംഗ ടീമില്‍ ഉള്‍പ്പെടുത്തി. സര്‍ഫ്രസ് അഹമ്മദാണ് ക്യാപറ്റന്.
ഏഷ്യാ കപ്പ് ഈ മാസം പതിനഞ്ചിന് യുഎഇയില്‍ ആരംഭിക്കും. ദുബായിയിലും അബുദാബിയിലുമായാണ് മത്സരങ്ങള്‍ നടക്കുക. 28 നാണ് ഫൈനല്‍. ഇന്ത്യ, പാക്കിസ്ഥാന് ,ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്, യോഗ്യതാ ടൂര്‍ണമെന്റിലെ ജേതാക്കള്‍ എന്നീ ടീമുകള്‍ പങ്കെടുക്കും.
രണ്ട് ഗ്രൂപ്പുകളിലായാണ് ടീമുകള്‍ മത്സരിക്കുക. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകള്‍ വീതം സൂപ്പര്‍ ഫോര്‍ റൗണ്ടില്‍ കടക്കും.
പാക്കിസ്ഥാന്: സര്‍ഫ്രസ് അഹമ്മദ് (ക്യാപറ്റ്ന്‍), ഫഖര്‍ സമാന്, ഇമാം ഇള് ഹഖ്, ഷാന്‍ മസൂദ്, ബബര് അസം, ഷൊയ്ബ് മാലിക്ക, ആസിഫ് അലി, ഹാരിസ സോഹയ്ല്‍, ഷഡാബ് ഖാന്, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഹസന് അലി, മുഹമ്മദ് അമീര്‍, ജുനൈദ് ഖാന്, ഉസ്മാന് ഖാന് ഷിന്‍വാരി, ഷഹീന് ഷാ അഫ്രീദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: