തോല്‍വിക്ക് കാരണം അശ്വിന്‍: ഹര്‍ഭജന്‍ സിങ്

Tuesday 4 September 2018 11:51 pm IST

ന്യൂദല്‍ഹി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെ്‌സ്റ്റില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണം ഓഫ് സ്പിന്നര്‍ ആര്‍. അശ്വിനാണെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്.

നാലാം ടെസ്റ്റ് അരങ്ങേറിയ സതാംപ്റ്റണിലെ പിച്ച് ഓഫ് സ്പിന്നര്‍ക്ക് അനുകൂലമായിരുന്നു. പക്ഷെ പരിചയ സമ്പന്നനായ അശ്വിന് അവസരം മുതലാക്കാനായില്ല. അതേസമയം ഇംഗ്ലണ്ടിന്റെ സ്പിന്നര്‍ മൊയിന്‍ അലി തകര്‍ത്തെറിഞ്ഞ് ഒമ്പത് വിക്കറ്റുകള്‍ നേടി ഇംഗ്ലണ്ടിന് വിജയമൊരുക്കി. ഇതാദ്യമായാണ് ഇംഗ്ലീഷ് സ്പിന്നര്‍മാന്‍ ഇന്ത്യന്‍ സ്പിന്നര്‍മാരെക്കാള്‍ ഭംഗിയായി ബൗള്‍ ചെയ്യുന്നത്.

അശ്വിന്‍ അവസരത്തിനൊത്തുയര്‍ന്നിരുന്നെങ്കില്‍ ഇന്ത്യന്‍ വിജയലക്ഷ്യം നൂറ്റിയറുപതോ നൂറ്റിയെഴുപതോ റണ്‍സിലൊതുങ്ങുമായിരുന്നു. അശ്വിന്‍ മികച്ച ബൗളറാണ്. ഇന്ത്യക്കായി ഒട്ടേറെ വിജയങ്ങള്‍ നേടിക്കൊടുത്തിട്ടുണ്ട്. എന്നാല്‍ സതാംപ്ടണില്‍ വിക്കറ്റെടുക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ഹര്‍ഭജന്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഏഴു വിക്കറ്റെടുത്ത അശ്വിന് പിന്നീട് നടന്ന മൂന്ന് ടെസ്റ്റുകളില്‍ തിളങ്ങാനായില്ല. മൂന്ന് ടെസ്റ്റുകളില്‍ നാല് വിക്കറ്റ് മാത്രമാണ് നേടിയത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.