ചാങ്ങ്വോണ്: ഇന്ത്യയുടെ ഓം പ്രകാശ് മിത്താര്വല് ലോക ഷൂട്ടിങ്ങ് ചാമ്പ്യന്‍ഷിപ്പിന്റെ 50 മീറ്റര്‍ പിസ്റ്റളില്‍ സ്വര്‍ണമെഡല്‍ നേടി. ഇരുപത്തിമൂന്നുകാരനായ ഓം പ്രകാശ് ഇതാദ്യമായാണ് സ്വര്‍ണമെഡല്‍ കരസ്ഥമാക്കുന്നത്. ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍, 50 മീറ്റര്‍ പിസ്റ്റള്‍ എന്നീ ഇനങ്ങളില്‍ വെങ്കലം നേടിയിട്ടുണ്ട്.
മൊത്തം 564 പോയിന്റ് നേടിയാണ് ഓം പ്രകാശ് 50 മീറ്റര്‍ പിസ്റ്റളില്‍ സുവര്‍ണ വിജയം കരസ്ഥമാക്കിയത്. സെര്‍ബിയയുടെ ഡാമിര്‍ മൈക്ക (562 പോയിന്റ് വെള്ളിയും ഡീമിയുങ് ലീ (560 പോയിന്റ്) വെങ്കലവും നേടി.
2014 ല്‍ ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യയുടെ ജിത്തു റായി നിരാശപ്പെടുത്തി. 552 പോയിന്റ് നേടിയ ജിത്തു പതിനേഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഈ വിഭാഗത്തിന്റെ ടീം ഇനത്തില്‍ ഇന്ത്യ അഞ്ചാമതായി ഫിനിഷ് ചെയ്തു.കൗമാര താരം മനു ഭാക്കറിനും സീനിയര്‍ താരം ഹീന സദ്ധുവിനും മെഡല്‍ നേടാനായില്ല. ഭാക്കര്‍ പതിമൂന്നാം സ്ഥാനത്തേക്കും ഹീന 29-ാം സ്ഥാനത്തേക്കും പിന്തളളപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: