ന്യൂദല്‍ഹി: ഏഴാഴ്ച നീളുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ക്രിക്കറ്റ് ടെസ്റ്റ് ഒക്ടോബര്‍ നാലിന് രാജ്കോട്ടില്‍ ആരംഭിക്കും. വിന്‍ഡീസ് ടീമിന്റെ മത്സരക്രമം ഇന്നലെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് പുറത്തിറക്കി.
ഒക്ടോബര്‍ നാലു മുതല്‍ നവംബര്‍ പതിനൊന്ന് വരെ നീളുന്ന പര്യടനത്തില്‍ ഇന്ത്യ രണ്ട് ടെസ്റ്റും അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളും കളിക്കും.
ഒക്ടോബര്‍ നാലു മുതല്‍ എട്ട് വരെയാണ് ഒന്നാം ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ഹൈദരാബാദില്‍ ഒക്ടോബര്‍ പന്ത്രണ്ടു മുതല്‍ പതിനാറുവരെ നടക്കും.
ഏകദിന പരമ്പര ഒക്ടോബര്‍ 21 ന് ആരംഭിക്കും. ഗുവാഹത്തിയാലാണ് ആദ്യ മത്സരം, രണ്ടാം മത്സരം 24 ന് ഇന്‍ഡോറിലും മൂന്നാം മത്സരം 27 ന് പൂനെയിലും അരങ്ങേറും. നാലാം മത്സരം 29 ന് മുംബൈയിലും. അവസാന മത്സരം നവംബര്‍ ഒന്നിന് തിരുവനന്തപുരത്തും നടക്കും.
ട്വന്റി 20 പരമ്പര നവംബര്‍ നാലിന് ആരംഭിക്കും. കൊല്‍ക്കത്തയിലാണ് ആദ്യ മത്സരം. ആറിന് ലഖ് നോവില്‍ രണ്ടാം മത്സരവും പതിനൊന്നിന് ചെന്നൈയില്‍ മൂന്നാം മത്സരവും അരങ്ങേറും.
ഇപ്പോള്‍ ഇന്തന്‍ ടീം ഇംഗ്ലണ്ടില്‍ പര്യടനത്തിലാണ്. അതിനുശേഷം ഏഷ്യാകപ്പില്‍ മത്സരിക്കാന്‍ യു്എഇയിലേക്ക് പോകും. സപ്തംബര്‍ പതിനഞ്ചു മുതല്‍ 28 വരെയാണ് ഏഷ്യാ കപ്പ്. ശ്രീലങ്ക, ബംഗ്ലാദേശ് , പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, യോഗ്യത ടൂര്‍ണമെന്റിലെ വിജയികള്‍ എന്നി ടീമുകള്‍ മത്സരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: