ചരിത്രമെഴുതാന്‍ എംബാപ്പെ

Wednesday 5 September 2018 1:30 am IST

മാഡ്രിഡ്: മികച്ച യുവ ഫുട്‌ബോളറെ തെരഞ്ഞെടുക്കാനായുളള കളിക്കാരുടെ പട്ടികയില്‍ പാരീസ് സെന്റ് ജര്‍മെയിന്‍സിന്റെ (പിഎസ്ജി) കൈലിയന്‍ എംബാപ്പെ, തിമോത്തി വീ, ക്രിസ്റ്റിയന്‍ പുലിസിക്, ഫില്‍ ഫോഡന്‍ എന്നിവരുള്‍പ്പെടെ അറുപത് കളിക്കാര്‍.

ഫ്രാന്‍സിന്റെ എംബാപ്പെയാണ് കഴിഞ്ഞ സീസണില്‍ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണയും പുരസ്‌കാരം ലഭിച്ചാല്‍ അത് ചരിത്രമാകും. തുടര്‍ച്ചയായ രണ്ട് തവണ ഈ പുരസ്‌കാരം നേടുന്ന ആദ്യ കളിക്കാരന്നെ റെക്കോഡ് പത്തൊന്‍പതുകാരനായ എംബാപ്പെയ്ക്ക് സ്വന്തമാകും.

ഫ്രാന്‍സിന് ലോകകപ്പ് നേടിക്കൊടുക്കന്നതില്‍ നിര്‍ണായ പങ്കുവഹിച്ച കളിക്കാരനാണ് എംബാപ്പെ.

മുമ്പ് ലോക ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് നേടിയ ജോര്‍ജിന്റെ മകനും പിഎസ്ജിയില്‍ എംബാപ്പെയുടെ കൂട്ടുകാരനായ തിമോത്തി വീ, ജര്‍മനിയിലെ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് താരം പുലിസിക്, മാഞ്ചസ്റ്റര്‍ സിറ്റിയുടെ മധ്യനിരക്കാരന്‍ ഫോഡന്‍ എന്നിവര്‍ ഇത്തവണ എംബാപ്പെക്ക് വെല്ലുവിളിയാകും.

ലിവള്‍പൂള്‍ പ്രതിരോധനിരക്കാരന്‍ ട്രെന്റ് അലക്‌സാണ്ടര്‍ - അര്‍നോള്‍ഡ് , എവര്‍ട്ടണിന്റെ ടോം ഡേവീസ് എന്നിവരുടെ അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുക്കാനായി പുറത്തുവിട്ട പട്ടികയിലുണ്ട്.

ലയണല്‍ മെസി, സെര്‍ജിയോ അഗ്യൂറോ, പോള്‍ പോഗ്ബ, വെയ്‌നെ റൂണി എന്നിവര്‍ നേരരെത്ത ഈ അവാര്‍ഡ് നേടിയിട്ടുണ്ട്. റാഫേല്‍ വാന്‍ ഡെര്‍ വാര്‍ട്ടാണ് ആദ്യമായി ഈ അവാര്‍ഡിന് അര്‍ഹനായ താരം. 2003 ലാണ് ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.