പി.കെ. ശശി എംഎല്‍എ സ്ഥാനം രാജിവെക്കണം: യുവമോര്‍ച്ച

Wednesday 5 September 2018 1:33 am IST

കോഴിക്കോട്: ഡിവൈഎഫ്‌ഐ വനിതാ നേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച പി.കെ. ശശി എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബു ആവശ്യപ്പെട്ടു. 

ആഗസ്റ്റ് 14 ന് സിപിഎം എംഎല്‍എ യുടെ കുറ്റകൃത്യത്തെക്കുറിച്ച് ബോദ്ധ്യപ്പെട്ടിട്ടും അതു മറച്ചുവച്ച് ഒതുക്കാന്‍ ശ്രമിച്ച സിപിഎം സംസ്ഥാന സെക്രട്ടറിക്കും പിബി അംഗം വൃന്ദാ കാരാട്ടിനെതിരെയും ക്രിമിനല്‍ കുറ്റം ചുമത്തി കേസ്സെടുക്കണം. വനിതാ നേതാവിനെതിരെയുള്ള സിപിഎം നേതാവിന്റെ പീഡനശ്രമത്തെക്കുറിച്ച് ഡിവൈഎഫ്‌ഐ നിലപാട് വ്യക്തമാക്കണം. ഇന്ന് എംഎല്‍എയുടെ വസതിയിലേക്ക് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.