ആഘോഷങ്ങള്‍ വേണ്ടെന്ന ഉത്തരവ് മന്ത്രിമാര്‍ അറിഞ്ഞില്ല

Wednesday 5 September 2018 3:03 am IST

തിരുവനന്തപുരം: പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ വേണ്ടെന്ന പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയുടെ ഉത്തരവിനെതിരെ മന്ത്രിമാര്‍. കാബിനറ്റില്‍ ചര്‍ച്ചചെയ്യാതെയും  തങ്ങള്‍ അറിയാതെയുമാണ് ഇത്തരത്തില്‍ ഒരു ഉത്തരവ് ഇറക്കിയതെന്നാണ് മന്ത്രിമാരുടെ അഭിപ്രായം. ആഘോഷങ്ങളില്‍ സ്‌കൂള്‍ കോളേജ് കലോത്സവങ്ങള്‍, ചലച്ചിത്രോത്സവങ്ങള്‍, ടൂറിസം ആഘോഷങ്ങളൊക്കെ ഉള്‍പ്പെടും.

മേളകള്‍ റദ്ദാക്കിയ ഉത്തരവ് പുന:പരിശോധിക്കണമെന്ന് മന്ത്രി ബാലന്‍ പൊതുഭരണ വകുപ്പിനോട് ആവശ്യപ്പെട്ടു. എല്ലാ മേളകളും മാറ്റിവച്ചാല്‍ ശ്മശാന മൂകതയുണ്ടാകുമെന്നും മന്ത്രി തുറന്നടിച്ചു. ആര്‍ഭാടങ്ങളും ആഘോഷങ്ങളും ഒഴിവാക്കി മേളകള്‍ നടത്തണമെന്നും ബാലന്‍ പറഞ്ഞു.

മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉത്തരവിനെതിരെ രംഗത്തുവന്നു. ടൂറിസം വകുപ്പ് നടത്തുന്ന പരിപാടികള്‍ വകുപ്പിന്റെ വികസനത്തിനു വേണ്ടിയാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. അതിനാല്‍ ഉത്തരവ് അംഗീകരിക്കാനാകില്ലെന്നും  വിനോദസഞ്ചാരവകുപ്പ് വ്യക്തമാക്കി. എന്നാല്‍ ഉത്തരവ് പൊതു നിലപാടാണെന്നാണ് മന്ത്രി കെ.ടി.ജലീലിന്റെ പ്രതികരണം. 

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലും ഉത്തരവിനെതിരെ രംഗത്തു വന്നു . ചലച്ചിത്രോത്സവം നടത്താന്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചില്ലെങ്കില്‍ വേറെ വഴിനോക്കാമെന്നായിരുന്നു പ്രതികരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.