സനതാന്‍ സന്‍സ്തയെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം: കവിതലങ്കേഷ്

Wednesday 5 September 2018 9:07 am IST
ഗൗരിയുടെയും നരേന്ദ്ര ധബോല്‍ക്കറുടെയും എം.എം.കല്‍ബുര്‍ഗിയുടെയും ഗോവിന്ദ് പന്‍സാരെയുടെയും അടക്കമുള്ളവരുടെ കൊലപാതകത്തില്‍ സന്‍സ്തയ്ക്കുള്ള പങ്ക് ചൂണ്ടിക്കാട്ടിയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ഗൗരിലങ്കേഷ് വധവുമായി ബന്ധപ്പെട്ട് പ്രത്യേക സംഘം നടത്തിവരുന്ന അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കെയാണ് കവിതയുടെ വാക്കുകള്‍ പുറത്ത് വന്നത്.

ബംഗളൂരു: സനതാന്‍ സന്‍സ്തയെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരി കവിതലങ്കേഷ്.

ഗൗരിയുടെയും നരേന്ദ്ര ധബോല്‍ക്കറുടെയും എം.എം.കല്‍ബുര്‍ഗിയുടെയും ഗോവിന്ദ് പന്‍സാരെയുടെയും അടക്കമുള്ളവരുടെ കൊലപാതകത്തില്‍ സന്‍സ്തയ്ക്കുള്ള പങ്ക് ചൂണ്ടിക്കാട്ടിയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ഗൗരിലങ്കേഷ് വധവുമായി ബന്ധപ്പെട്ട് പ്രത്യേക സംഘം നടത്തിവരുന്ന അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കെയാണ് കവിതയുടെ വാക്കുകള്‍ പുറത്ത് വന്നത്. കേസന്വേഷണത്തില്‍ താന്‍ പൂര്‍ണ സംതൃപ്തയാണെന്നും കവിത വ്യക്തമാക്കി.

2017 സെപ്റ്റംബര്‍ അഞ്ചിനാണ് ബംഗളൂരുവിലെ വീടിന് പുറത്ത്വച്ച്, ബൈക്കിലെത്തിയ അജ്ഞാത സംഘം ഗൗരിയെ വെടിവെച്ചു വീഴ്ത്തിയത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 12 പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് സനാതന്‍ സന്‍സ്തയുമായി ബന്ധമുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. പ്രത്യേക അന്വേഷണ സംഘം ഇത്രയും പേരെ അറസ്റ്റ് ചെയ്തത് ധബോല്‍ക്കറുടെയും കല്‍ബുര്‍ഗിയുടെയും കൊലപാതകങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സികള്‍ക് സഹായകമായെന്നും കവിത ലങ്കേഷ് കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.