യുഎസ് ഓപ്പണ്‍: സെറീന സെമിയില്‍

Wednesday 5 September 2018 3:47 pm IST
കരിയറിലെ 24-ാം ഗ്രാന്‍ഡ് സ്ലാം കിരീടം തേടിയിറങ്ങിയ സെറീന ക്വാര്‍ട്ടറില്‍ ചെക്ക് താരത്തോട് പരുങ്ങലോടെയാണ് തുടങ്ങിയത്. ആദ്യ സെറ്റില്‍ 3-1 എന്ന നിലയില്‍ പിന്നിട്ടുനിന്ന ശേഷമാണ് സെറീന താളം കണ്ടെത്തി തിരിച്ചടിച്ചത്.

ന്യൂയോര്‍ക്ക്: ആറ് തവണ ചാമ്പ്യനായ സെറീന വില്യംസ് യുഎസ് ഓപ്പണ്‍ ടെന്നിസിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. എട്ടാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌കോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സെറീന സെമിയിലേക്ക് കുതിച്ചത്. സ്‌കോര്‍: 6-4, 6-3.

കരിയറിലെ 24-ാം ഗ്രാന്‍ഡ് സ്ലാം കിരീടം തേടിയിറങ്ങിയ സെറീന ക്വാര്‍ട്ടറില്‍ ചെക്ക് താരത്തോട് പരുങ്ങലോടെയാണ് തുടങ്ങിയത്. ആദ്യ സെറ്റില്‍ 3-1 എന്ന നിലയില്‍ പിന്നിട്ടുനിന്ന ശേഷമാണ് സെറീന താളം കണ്ടെത്തി തിരിച്ചടിച്ചത്. ആദ്യ സെറ്റില്‍ പൊരുതാനുള്ള താത്പര്യം കാണിച്ച ചെക്ക് താരം രണ്ടാം സെറ്റില്‍ സെറീനയോട് പരാജയം സമ്മതിക്കുകയായിരുന്നു.

ലാത്വിയയുടെ അനസ്റ്റാസിജ സെവസ്റ്റോവയാണ് സെമിയില്‍ സെറീനയുടെ എതിരാളി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.