എലിപ്പനി പ്രതിരോധത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി

Wednesday 5 September 2018 11:16 am IST
പ്രതിരോധ മരുന്നുകള്‍ക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഇ-മാലിന്യങ്ങള്‍ മൂലം പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും ഇതിന് പ്രത്യേക കര്‍മ്മ പരിപാടി നടത്തുന്നുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി പ്രതിരോധത്തില്‍ ആരോഗ്യവകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി കെ.കെ. ഷൈലജ. എല്ലാ മുന്നൊരുക്കങ്ങളോടും കൂടി ആരോഗ്യവകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങള്‍മൂലം മരണ സംഖ്യ കുറയ്ക്കാനായെന്നും മന്ത്രി പറഞ്ഞു.

പ്രതിരോധ മരുന്നുകള്‍ക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഇ-മാലിന്യങ്ങള്‍ മൂലം പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും ഇതിന് പ്രത്യേക കര്‍മ്മ പരിപാടി നടത്തുന്നുണ്ടെന്നും ഷൈലജ കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച എലിപ്പനി പിടിപെട്ട് അഞ്ചു പേരാണ് സംസ്ഥാനത്ത് മരിച്ചത്.

115 പേര്‍ക്ക് ചൊവ്വാഴ്ച എലിപ്പനി സ്ഥിരീകരിക്കുകയും ചെയ്തു. എലിപ്പനിക്കൊപ്പം ഡെങ്കിപ്പനിയും പടരുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ കാണിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.