മാര്‍ത്തോമ്മ സഭയുടെ സെന്റ് തോമസ് സ്‌കൂളിന് കൊമ്പുണ്ടോ?

Wednesday 5 September 2018 11:31 am IST
സെന്റ് തോമസ് സ്‌കൂള്‍ ക്യാമ്പസിനുള്ളില്‍ സ്റ്റേറ്റ് , സിബിഎസ് ഇ, ഐസിഎസ്ഇ സി , സിലബസ് പ്രകാരമുള്ള ക്ലാസുകള്‍ നടക്കുന്നുണ്ട്- 2014ല്‍ സിബിഎസ്ഇ പുറപ്പെടുവിച്ചിരിക്കുന്ന സര്‍ക്കുലര്‍ 20/2014 തീയതി 6/2/2014 പ്രകാരം സ്‌കൂള്‍ ക്യാമ്പസിനുള്ളില്‍ എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററുകള്‍ നടത്തരുതെന്ന് വളരെ വ്യക്തമായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് - ഈ നിര്‍ദ്ദേശമാണ് സഭയുടെ സ്‌കൂള്‍ പരസ്യമായി ലംഘിച്ചിരിക്കുന്നത്.

തിരുവനന്തപുരം മുക്കോലയില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ത്തോമ്മ സഭ എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ കീഴിലുള്ള സെന്റ് തോമസ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പസിനുള്ളില്‍ മെഡിക്കല്‍/ എഞ്ചിനിയറിംഗ് കോഴ്‌സുകള്‍ക്കായി എന്‍ട്രന്‍സ് കോച്ചിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജസ്ഥാനിലെ കോട്ടയിലുള്ള റെസൊണന്‍സ് എഡ്യുവെന്‍ ച്ചേഴ്‌സ് എന്ന സ്ഥാപനമാണ് സ്‌കൂളിനുള്ളില്‍ പ്രവര്‍ത്തിക്കുന്നത്. സ്‌ക്കൂളിന് വെളിയിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നാണ് സൊസൈറ്റി ഭാരവാഹികള്‍ പറഞ്ഞിരുന്നത്. എന്നാല്‍ സ്‌കൂളിന്റെ നമ്പരില്‍ വിളിച്ചാല്‍ Ext n നമ്പര്‍ വഴി കോച്ചിംഗ് സെന്ററിലേക്ക് കണക്ട് ചെയ്യും. 

സെന്റ് തോമസ് സ്‌കൂള്‍ ക്യാമ്പസിനുള്ളില്‍ സ്റ്റേറ്റ് , സിബിഎസ് ഇ, ഐസിഎസ്ഇ സി , സിലബസ് പ്രകാരമുള്ള ക്ലാസുകള്‍ നടക്കുന്നുണ്ട്- 2014ല്‍ സിബിഎസ്ഇ പുറപ്പെടുവിച്ചിരിക്കുന്ന സര്‍ക്കുലര്‍ 20/2014 തീയതി 6/2/2014 പ്രകാരം സ്‌കൂള്‍ ക്യാമ്പസിനുള്ളില്‍ എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററുകള്‍ നടത്തരുതെന്ന് വളരെ വ്യക്തമായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് - ഈ നിര്‍ദ്ദേശമാണ് സഭയുടെ സ്‌കൂള്‍ പരസ്യമായി ലംഘിച്ചിരിക്കുന്നത്. 

ഇതൊന്നും സ്‌കൂള്‍ മാനേജ്‌മെന്റ് നിഷേധിക്കുന്നുമില്ല. 2017- 18 സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ സ്‌കൂള്‍ ക്യാമ്പസിനുള്ളില്‍ കോച്ചിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഈ ഇനത്തില്‍ 2 കോടി 9 ലക്ഷം രൂപ വരുമാനം ലഭിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. 45 ലക്ഷം രൂപ സൊസൈറ്റിക്ക് ലാഭം ലഭിച്ചതായും കണക്കിലുണ്ട്. തലേവര്‍ഷവും സമാന മായ ലാഭം ലഭിച്ചിരുന്നു. 

ന്യൂന പക്ഷ അവകാശത്തിന്റെ മറവില്‍ അല്ലേ മാര്‍ത്തോമ്മ സഭയുടെ അധ്യക്ഷനായ ജോസഫ് മാര്‍ത്തോമ്മ പേട്ര നായ സ്‌കൂള്‍ പരസ്യമായ നിയമ ലംഘനം നടത്തുന്നത് - ഒരു സ്‌കൂളില്‍ തന്നെ രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുന്ന നീചമായ വിദ്യാഭ്യാസ പരിപാടി. എന്ത് ദുര്‍മാര്‍ഗത്തിലൂടെയും കാശ് സമ്പാദിക്കുക എന്ന സഭകളുടെ സമീപനമാണിത്.

ചാരിറ്റബിള്‍ ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന ഒരു സൊസൈറ്റിയാണ് വിദ്യാഭ്യാസ കച്ചവടം നടത്തി ലാഭം ഉണ്ടാക്കുന്നതെന്ന കാര്യം വിസ്മരിക്കരുത്. ചാരിറ്റിയുടെ മറവിലെ തട്ടിപ്പാണിത്. വലിയ വായില്‍ ധാര്‍മ്മികത പ്രസംഗിക്കുന്ന ഒട്ടുമിക്ക ക്രൈസ്തവ മാനേജ്‌മെന്റ് സ്‌കൂളുകളിലെല്ലാം ഇമ്മാതിരി കോച്ചിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ സിബിഎസ്ഇ റീജിയണല്‍ ഓഫീസിന് ഇത് സംബന്ധിച്ച്. നിരവധി പരാതികള്‍ ലഭിച്ചിട്ടും മിണ്ടാതിരിക്കയാണ്. വേണ്ട പോലെ കൈമടക്ക് അവര്‍ക്കും കിട്ടുന്നുണ്ടാവും. 

രാജ്യത്തെ നിയമങ്ങള്‍ തങ്ങള്‍ക്ക് ബാധകമല്ലെന്ന സഭകളുടെ നിലപാട് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ന്യൂനപക്ഷ അവകാശത്തിന്റെ മറവില്‍ ബ്ലേഡ് കച്ചവടമാണ് കേരളത്തിലെ സഭകള്‍ വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുന്നത്. ഇതവസാനിപ്പിക്കണം.

നട്ടെല്ലുണ്ടെങ്കില്‍ കേന്ദ്ര മാനവ വിഭവ വകുപ്പു മന്ത്രി പ്രകാശ് ജാവ ദേക്കര്‍ ഇത്തരം സ്‌കൂളുകള്‍ക്കെതിരെ നടപടി സ്വീകരിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.