യുപിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് ഏഴ് മരണം

Wednesday 5 September 2018 12:28 pm IST
അലിഗഡില്‍ നിന്ന് ഫിറോസാബാദിലേക്ക് പോവുകയായിരുന്ന വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസും യാത്രക്കാരുമായി വരികയായിരുന്ന മറ്റൊരുബസുമാണ് കൂട്ടിയിടിച്ചത്.

അലിഗഡ്: ഉത്തര്‍പ്രദേശിലെ അലിഗഡില്‍ ബസുകള്‍ കൂട്ടിയിടിച്ച് ഏഴ് മരണം. പത്ത് പേര്‍ക്ക് പരിക്കേറ്റു. അലിഗഡില്‍ നിന്ന് ഫിറോസാബാദിലേക്ക് പോവുകയായിരുന്ന വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസും യാത്രക്കാരുമായി വരികയായിരുന്ന മറ്റൊരുബസുമാണ് കൂട്ടിയിടിച്ചത്.

മദ്രാക് പോലീസ് സ്റ്റേഷനു സമീപമാണ് അപകടം. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് സമീപത്തെ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പരിക്കേറ്റവര്‍ക്ക് എല്ലാ ചികിത്സയും നല്‍കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.