ചെന്നൈ∙ തമിഴ് പുതുമുഖ നടന് സിദ്ധാര്‍ഥ് ഗോപിനാഥിന്റെ ഭാര്യ സ്മൃജ ചെന്നൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ സിദ്ധാര്‍ഥിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
സംഭവ ദിവസം കുടുംബ പ്രശ്നങ്ങളെച്ചൊല്ലി ഭാര്യയുമായി വഴക്കുണ്ടായതായി സിദ്ധാര്‍ഥ് ചോദ്യം ചെയ്യലിനിടെ പോലീസിന് മൊഴി നല്കി. വഴക്കിനിടെ സ്മൃജ കിടപ്പു മുറിയില്‍ കയറി കതകടച്ചതായും, പിറ്റേന്നു രാവിലെ ഏറെ നേരം വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്നാണ് പോലീസില്‍ വിവരം അറിയിച്ചതെന്നും സിദ്ധാര്‍ഥ് പറഞ്ഞു.
സംഭവത്തിനു പിന്നില്‍ മറ്റു കാരണങ്ങളുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്നും ഇവരുടെ കുടുംബാംഗങ്ങളെയും, സുഹൃത്തുക്കളെയും ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: