റഫാല്‍ ഇടപാട് ; ഹര്‍ജി അടുത്തയാഴ്ച സുപ്രീംകോടതി പരിഗണിക്കും

Wednesday 5 September 2018 2:03 pm IST

ന്യൂദല്‍ഹി: റഫാല്‍ വിമാനക്കരാറിനെക്കുറിച്ചുള്ള പൊതുതാത്പര്യ ഹര്‍ജി അടുത്തയാഴ്ച സുപ്രീംകോടതി പരിഗണിക്കും .ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഢ് എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കാന്‍ ലിസ്റ്റ് ചെയ്തത്‌.

അഭിഭാഷകനായ എം.എല്‍ ശര്‍മ്മയാണ് അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഫ്രാന്‍സുമായുള്ള കരാറില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.