ഡോ ആരിഫ് അല്‍വി പാക് പ്രസിഡന്റ്

Wednesday 5 September 2018 2:25 pm IST
ആരിഫ് അല്‍വി വിജയിച്ചത് എതിര്‍ സ്ഥാനാര്‍ഥികളായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ഐസാസ് അഹ്സാന്‍, പാകിസ്താന്‍ മുസ്ലീം ലീഗിന്റെ മൗലാനാ ഫസല്‍ റഹ്മാന്‍ എന്നിവരെ ബഹുദൂരം പിന്നിലാക്കിയാണ്. 430 വോട്ടുകളാണ് പാകിസ്താന്‍ ദേശീയ സഭയിലും സെനറ്റിലുമായി ആകെ ഉള്ളത്. ഇതില്‍ 212 ഉം ആരിഫ് അല്‍വി നേടിയപ്പോള്‍ അഹ്സാന്‍, ഫസല്‍ റഹ്മാന്‍ എന്നിവര്‍ യഥാക്രമം 81 ഉം 131 ഉം വോട്ടുകളാണ് നേടിയത്.

ഇസ്ലാമാബാദ്: ഡോ ആരിഫ് അല്‍വിയെ പാകിസ്താന്റെ പതിമൂന്നാമത്തെ പ്രസിഡന്റായി തിരഞ്ഞെടുത്തതായി ദേശീയ ചാനലായ പിടിവി റിപ്പോര്‍ട്ടു ചെയ്തു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്രീക-്ഇ-ഇന്‍സാഫ് (പിറ്റിഐ) സ്ഥാപകരില്‍ പ്രധാനിയാണ് 69 കാരനായ ആരിഫ് അല്‍വി.

ആരിഫ് അല്‍വി വിജയിച്ചത് എതിര്‍ സ്ഥാനാര്‍ഥികളായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ഐസാസ് അഹ്സാന്‍, പാകിസ്താന്‍ മുസ്ലീം ലീഗിന്റെ മൗലാനാ ഫസല്‍ റഹ്മാന്‍ എന്നിവരെ ബഹുദൂരം പിന്നിലാക്കിയാണ്. 430 വോട്ടുകളാണ് പാകിസ്താന്‍ ദേശീയ സഭയിലും സെനറ്റിലുമായി ആകെ ഉള്ളത്. ഇതില്‍ 212 ഉം ആരിഫ് അല്‍വി നേടിയപ്പോള്‍ അഹ്സാന്‍, ഫസല്‍ റഹ്മാന്‍ എന്നിവര്‍ യഥാക്രമം 81 ഉം 131 ഉം വോട്ടുകളാണ് നേടിയത്.

ആരിഫ് അല്‍വി 2006 മുതല്‍ 2013 വരെ പിറ്റിഐയുടെ സെക്രട്ടറി ജനറലായിരുന്നു. കൂടാതെ അദ്ദേഹം ദന്ത ഡോക്ടറുമാണ്. ഡോ ആരിഫ് അല്‍വി2013-ല്‍ ദേശീയ സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു. ജൂലായ് 25ന് നടന്ന തിരഞ്ഞെടുപ്പിലും കറാച്ചിയില്‍നിന്ന് ദേശീയ സഭയിലേക്ക് മത്സരിച്ച് ജയിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 8ന് നിലവിലെ പ്രസിഡന്റായ മംമ്നൂന്‍ ഹുസൈന്റെ കാലാവധി അവസാനിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.