തിരുവനന്തപുരം: സിപിഎം എംഎല്‍എയ്ക്കെതിരായ ലൈംഗികാരോപണ പരാതി പോലീസ് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാതി സംബന്ധിച്ച് പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തുമെന്ന് പറയുന്നത് ഇരട്ടത്താപ്പാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി എംഎല്‍എയ്ക്കെതിരെയുള്ള പരാതി നിയമത്തിനു മുന്നില്‍ നിന്ന് മറച്ചുവച്ച് എംഎല്‍എയെ സംരക്ഷിക്കാന്‍ ശ്രമിച്ച പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് എഐസിസി അംഗം ഷാനിമോള്‍ ഉസ്മാനും ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: