ശശിക്കെതിരായ ആരോപണം: പഠിച്ച് വേണ്ടത് ചെയ്യുമെന്ന് വി.എസ്

Wednesday 5 September 2018 3:09 pm IST
സ്ത്രീ വിഷയമായതിനാല്‍ കാര്യങ്ങള്‍ ശരിയായി പഠിച്ച് മാത്രമേ കൈകാര്യം ചെയ്യാനാകു. പരാതി കിട്ടിയ തീയതിയും മാദ്ധ്യമങ്ങള്‍ പറയുന്ന കാര്യങ്ങളും തമ്മില്‍ പൊരുത്തമുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്.

പാലക്കാട്: പി.കെ.ശശി എം.എല്‍.എയ്‌ക്കെതിരായ ലൈംഗികാരോപണ പരാതിയിന്മേല്‍ കാര്യങ്ങള്‍ ശരിയായി പഠിച്ച് വേണ്ടത് ചെയ്യുമെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. പരാതി കിട്ടിയ തീയതിയും മാദ്ധ്യമങ്ങള്‍ പറയുന്ന കാര്യങ്ങളും പൊരുത്തപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടന്നും വി.എസ് പാലക്കാട് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

സ്ത്രീ വിഷയമായതിനാല്‍ കാര്യങ്ങള്‍ ശരിയായി പഠിച്ച് മാത്രമേ കൈകാര്യം ചെയ്യാനാകു. പരാതി കിട്ടിയ തീയതിയും മാദ്ധ്യമങ്ങള്‍ പറയുന്ന കാര്യങ്ങളും തമ്മില്‍ പൊരുത്തമുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. അതിന് ശേഷം ആവശ്യമായ കാര്യങ്ങള്‍ ചെയ്യും - വി.എസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.