നദാല്‍ സെമിയില്‍

Wednesday 5 September 2018 3:11 pm IST
ആദ്യ സെറ്റില്‍ ഒരു ഗെയിം പോലും വിട്ടുകൊടുക്കാതെ നദാലിനെ വിറപ്പിച്ച തീമിന് ആ മികവ് രണ്ടും മൂന്നും സെറ്റുകളില്‍ പുലര്‍ത്താന്‍ കഴിഞ്ഞില്ല. നാലാം സെറ്റില്‍ ടൈബ്രേക്കറിലൂടെ നേടിയ തീം അഞ്ചാം സെറ്റിലും ലോക ഒന്നാം നമ്പര്‍ താരത്തെ വിറപ്പിച്ചാണ് അടിയറവ് പറഞ്ഞത്.

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണില്‍ ലോക ഒന്നാം നന്പര്‍ താരം സ്‌പെയിന്റെ റാഫേല്‍ നദാല്‍ സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ ഓസ്ട്രിയന്‍ യുവതാരം ഡൊമിനിക് തീമിനോട് പൊരുതി ജയിച്ചാണ് നദാല്‍ അവസാന നാലില്‍ സ്ഥാനം പിടിച്ചത്. അഞ്ച് മണിക്കൂര്‍ നീണ്ടുനിന്ന അഞ്ച് സെറ്റ് പോരാട്ടത്തില്‍ ഇരു താരങ്ങളും കനത്ത പോരാട്ടവീര്യമാണ് കാഴ്ചവച്ചത്. സ്‌കോര്‍: 0-6, 6-4 ,7-5, 6-7(4) ,76(5).

ആദ്യ സെറ്റില്‍ ഒരു ഗെയിം പോലും വിട്ടുകൊടുക്കാതെ നദാലിനെ വിറപ്പിച്ച തീമിന് ആ മികവ് രണ്ടും മൂന്നും സെറ്റുകളില്‍ പുലര്‍ത്താന്‍ കഴിഞ്ഞില്ല. നാലാം സെറ്റില്‍ ടൈബ്രേക്കറിലൂടെ നേടിയ തീം അഞ്ചാം സെറ്റിലും ലോക ഒന്നാം നമ്പര്‍ താരത്തെ വിറപ്പിച്ചാണ് അടിയറവ് പറഞ്ഞത്. മൂന്നാം സീഡ് അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ദെല്‍പോട്രോയാണ് സെമിയില്‍ നദാലിന്റെ എതിരാളി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.