ഗുവാഹത്തി: ബ്രഹ്മപുത്ര നദിയിൽ 40 പേർ സഞ്ചരിച്ചിരുന്ന യാത്രാ ബോട്ട് മുങ്ങി. വടക്കൻ ഗുവാഹത്തിയിൽ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ദാരുണമായ അപകടം നടന്നത്. അപകടത്തിൽപ്പെട്ട 12 യാത്രികരെ രക്ഷപ്പെടുത്തി. തെരച്ചിലിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം സേന കണ്ടെത്തി. ബാക്കിയുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്.
ബോട്ടിൽ കൂടുതലായും സ്ത്രീകളും, പ്രായമായവരും കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഗുവാഹത്തിയിൽ നിന്നും വടക്കൻ ഗുവാഹത്തിയിലേക്ക് യാത്ര തിരിച്ച ബോട്ടാണ് അപകടത്തിൽപ്പെട്ടത്. കരയിൽ നിന്നും 200 മീറ്റർ അകലെയാണ് ബോട്ട് നദിയിൽ കമഴ്ന്ന് പോയത്. ബോട്ടിലുണ്ടായിരുന്ന ഇരുചക്രവാഹനങ്ങളും നദിയിൽ വീണു. സംസ്ഥാന ദുരന്തനിവാരണ സേനയുടെ 25 അംഗം രക്ഷാപ്രവർത്തനത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: