ആലക്കോട്: വിവാഹ വീട്ടില്‍നിന്നുള്ള ഭക്ഷണ മാലിന്യങ്ങള്‍ വാഹനത്തിലെത്തി പുഴയിലേക്ക് തള്ളിയ രണ്ടംഗ സംഘത്തെ പോലീസും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് പിടികൂടി. മംഗര സ്വദേശികളായ വാഴവളപ്പില്‍ റാസില്‍ (23), കായക്കൂല്‍ ജംഷീര്‍ (20) എന്നിവരെയാണ് ആലക്കോട് പോലീസും പഞ്ചായത്ത് അധികൃതരും പിടികൂടിയത്. തടിക്കടവ് മണിക്കല്‍ പാലത്തിലും പുഴയിലുമായാണ് വന്‍തോതില്‍ ഭക്ഷണ മാലിന്യങ്ങള്‍ കഴിഞ്ഞദിവസം രാവിലെ കാണപ്പെട്ടത്. നാട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. മാലിന്യങ്ങള്‍ തിരികെയെടുപ്പിച്ച് വീട്ടുകാരുടെ പറമ്പില്‍ കുഴിച്ചിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: