തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം ചെയ്ത പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയെ രണ്ടരവര്‍ഷത്തിന് ശേഷം പോലീസ് അറസ്റ്റുചെയ്തു. തൃശ്ശൂര്‍ സ്വദേശി എ.എ.റൈജു (38) ആണ് അറസ്റ്റിലായത്. 2015ലാണ് പരിയാരം പഞ്ചായത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചത്. ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ വിദേശത്തേക്ക് കടന്ന റൈജുവിനെ കണ്ടെത്താനായി തളിപ്പറമ്പ് സിഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്തുനിന്നും തിങ്കളാഴ്ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പ്രതിയെ എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവെക്കുകയും തുടര്‍ന്ന് തളിപ്പറമ്പ് പോലീസെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: