പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ വോട്ടുചെയ്ത പഞ്ചായത്തംഗത്തിന് സസ്‌പെന്‍ഷന്‍

Wednesday 5 September 2018 4:31 pm IST

 

പഴയങ്ങാടി:  പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ വോട്ടുചെയ്ത പഞ്ചായത്തംഗത്തെ മുസ്ലീംലീഗില്‍നിന്നും സസ്‌പെന്റ് ചെയ്തു. മാടായി പഞ്ചായത്ത് വികസന സമിതി തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ വോട്ടുചെയ്ത കെ.ഹംസക്കുട്ടിയെയാണ് ജില്ലാ കമ്മറ്റി സസ്‌പെന്റ് ചെയ്തത്. യുഡിഎഫ് ഭരിക്കുന്ന മാടായി ഗ്രാമപഞ്ചായത്തില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണായിരുന്ന ലീഗിലെ എ.സുഹറാബി രാജിവെച്ച് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനമേറ്റതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. മുന്‍പഞ്ചായത്ത് പ്രസിഡണ്ട് എസ്.കെ.ആബിദയായിരുന്നു ലീഗ് സ്ഥാനാര്‍ത്ഥി. എന്നാല്‍ ആയുര്‍വ്വേദ ആശുപത്രി പ്രശ്‌നവുമായി ബന്ധപ്പെട്ട് മുന്നണിയിലുണ്ടായ വിഭാഗീയതയെ തുടര്‍ന്ന് ആബിദയ്ക്ക് വോട്ടുചെയ്യില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഡെയിസിയെ മത്സരിപ്പിക്കുകയും ചെയ്തിരുന്നു. ലീഗിലെ കെ.ഹംസക്കുട്ടി, സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്തതോടെ ഡെയ്‌സി തെരഞ്ഞെടുപ്പില്‍ വിജയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഹംസയ്‌ക്കെതിരെയുള്ള നടപടി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.