പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി പഠനോപകരണങ്ങളുമായ് വിദ്യാര്‍ത്ഥികള്‍

Wednesday 5 September 2018 4:32 pm IST

 

തലശ്ശേരി: പ്രളയബാധിത പ്രദേശങ്ങളിലെ പഠനോപകരണങ്ങള്‍ നഷ്ടപെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കൈ സഹായവുമായി പാനൂരിനടുത്ത ചമ്പാടെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. മഴക്കെടുതിക്കിടെ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നല്‍കാന്‍ വിദ്യാര്‍ത്ഥികള്‍ തന്നെ മുന്‍കൈയെടുക്കുകയായിരുന്നു. അവര്‍ സ്വരൂക്കൂട്ടിയ തുക കൊണ്ട് വാങ്ങിയ ഒരു ലക്ഷം രൂപയുടെ പ0ന സാമഗ്രികള്‍ ചമ്പാട് വെസ്റ്റ് യു.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ശേഖരിച്ചയച്ചു.സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പന്ന്യന്നൂര്‍ വില്ലേജ് ഓഫീസര്‍ കെ.പി.സലീം യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു.അമ്പലപുഴ ഉപജില്ലയിലെ വിദ്യാലയങ്ങളിലാണ് ഈ പഠനോപകരണങ്ങള്‍ വിതരണം ചെയ്യുക. പിടിഎ പ്രസിഡന്റ് എം.പത്മനാഭന്‍, പ്രധാനാധ്യാപിക സി.ഒ.ശ്രീജ, സ്റ്റാഫ് സെക്രട്ടറി എം.പി.സ്‌നേഹലത, വി.പി.രജിലേഷ്, സ്‌കൂള്‍ ലീഡര്‍ അശ്വതി, എന്നിവര്‍ സംസാരിച്ചു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.