ജില്ലാ വെബ്‌സൈറ്റ് ദ്വിഭാഷ സൈറ്റാക്കാന്‍ ഭരണഭാഷ സമിതി തീരുമാനം

Wednesday 5 September 2018 4:34 pm IST

 

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് എല്ലാ വകുപ്പുകളുടെയും സമഗ്ര വിവരങ്ങള്‍ മലയാളത്തില്‍ കൂടി ഉള്‍പ്പെടുത്തി ദ്വിഭാഷസൈറ്റാക്കി മാറ്റാന്‍ ഔദ്യോഗിക ഭാഷ ത്രൈമാസ അവലോകന യോഗം തീരുമാനിച്ചു. എല്ലാ വകുപ്പുകളെയും സംബന്ധിച്ച വിവരങ്ങള്‍, ലഭ്യമാക്കുന്ന സേവനങ്ങള്‍, ഓഫീസ് വിശദാംശങ്ങള്‍ എന്നിവ മലയാളത്തില്‍ യൂനിക്കോഡില്‍ തയ്യാറാക്കി ഒരു മാസത്തിനകം സമര്‍പ്പിക്കണമെന്ന് യോഗം നിര്‍ദേശിച്ചു. ഉള്ളടക്കം പരിശോധിച്ച് വെബ്‌സൈറ്റില്‍ ചേര്‍ക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവരെ ചുമതലപ്പെടുത്തി. വെബ്‌സൈറ്റില്‍ സമഗ്രമായ വിവരങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാക്കുകയാണ് ലക്ഷ്യം.

വിവിധ വകുപ്പുകളുടെ ഭാഷാമാറ്റ പുരോഗതി യോഗം അവലോകനം ചെയ്തു. എഡിഎം ഇ മുഹമ്മദ് യൂസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സറ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.ജയബാലന്‍ മാസ്റ്റര്‍, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ മണ്ഡലം പ്രതിനിധി യു.ബാബുഗോപിനാഥ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. ബി.ജി.ധനജ്ഞയന്‍ സ്വാഗതവും ശിരസ്തദാര്‍ പി.വി.അശോകന്‍ നന്ദിയും പറഞ്ഞു. എല്ലാ വകുപ്പുകളിലെയും ജില്ലാ തല ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും തദ്ദേശസ്ഥാപനങ്ങളിലെയും ്രപതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.