താവം മേല്‍പാലം ഗതാഗതത്തിന് തുറന്നു കൊടുത്തു

Wednesday 5 September 2018 4:35 pm IST

 

പഴയങ്ങാടി: നീണ്ട അഞ്ച് വര്‍ഷത്തേകാത്തിരിപ്പിനൊടുവില്‍ താവം മേല്‍പ്പാലം ഗതാഗതത്തിന് തുറന്നു കൊടുത്തു. ഇന്നലെ രാവിലെ 9 മണിയോടെ ടി.വി.രാജേഷ് എംഎല്‍എയുടെ നേതൃത്ത്വത്തില്‍ ചെറുകൂന്ന്. കണ്ണപുരം, മാടായി, മാട്ടൂല്‍, ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരുടെയും മറ്റ് ജനപ്രതിനിധികളുടെയും വ്യാപാരി സംഘടനകളുടെയും വിവിധ ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് മേല്‍പ്പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തത്.

2013 ജൂണ്‍ മാസം 1 നാണ് അന്നത്തേ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പിലാത്തറ-പഴയങ്ങാടി-പാപ്പിനിശ്ശേരി റോഡിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത്. 2.13 കോടി രൂപ കേന്ദ്ര ഫണ് ഉപയോഗിച്ചാണ് നിര്‍മ്മണം പൂര്‍ത്തിയ്യാക്കിയത്. കേവലം രണ്ട് വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിച്ച് ഉല്‍ഘാടനം നടത്തുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും നിര്‍മാണത്തിലെ മെല്ല പ്പോക്ക് കാരണം അനിശ്ചിതമായി നിണ്ടു പോവുകയായിരുന്നു. പാലം ഗതാഗതത്തിന്ന് തുറന്നു കൊടുത്തതോടെ ദേശീയപാതയില്‍ നിന്ന് കണ്ണൂരിലേക്കുള്ള എട്ട് കിലോമിറ്ററോളം പഴയങ്ങാടി വഴിയുള്ള ദൂരം കുറയും. മേല്‍പ്പാലം തുറന്ന് കൊടുത്തതോടെ നിണ്ട അഞ്ച് വര്‍ഷം നാട്ടുകാര്‍ അനുഭവിച്ച ദുരിതയാത്രയ്ക്കും ഗതാഗതക്കുരിക്കിനും പരിഹാരമാവുകയാണ്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.