റെയില്‍വെ ഗേറ്റ്മാന്‍ മാതൃകയായി

Wednesday 5 September 2018 4:36 pm IST

 

തലശ്ശേരി: തിക്കിലും തിരക്കിലും പെട്ട് ട്രെയിനില്‍ നിന്നും പുറത്തേക്ക് വീണ പണമടങ്ങിയ ബേഗ് റെയില്‍പാളത്തിനടുത്ത കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തി ഉടമക്ക് തിരിച്ച് നല്‍കി റെയില്‍വേ ഗേറ്റ്മാന്‍ മാതൃകയായി.

ചെന്നൈ മെയിലില്‍ സേലത്തേക്ക് പോവുകയായിരുന്ന സെല്‍വരാജിന്റെ പണമടങ്ങിയ ബാഗാണ് തിരക്കില്‍പ്പെട്ട് ട്രെയിനില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണത്. ഉടന്‍ തന്നെ നിലവിളിച്ച് സെല്‍വരാജും പുറത്തേക്ക് ചാടാന്‍ ശ്രമിച്ചപ്പോള്‍ കൂടി നിന്ന യാത്രക്കാര്‍ സെല്‍വരാജിനെ പിടിച്ച് നിര്‍ത്തുകയായിരുന്നു. തീവണ്ടി മാഹി സ്റ്റേഷനിലെത്തിയപ്പോള്‍ സ്റ്റേഷന്‍ മാസ്റ്ററെ വിവരമറിയിക്കുകയും മാഹി സ്‌റ്റേഷന്‍ മാസ്റ്റര്‍ തൊട്ടടുത്തുള്ള റെയില്‍വേ ഗേറ്റ്‌മേന്‍ മാര്‍ക്ക് വിവരം നല്‍കുകയും ചെയ്തു. തുടര്‍ന്ന് തലശ്ശേരി രണ്ടാം റെയില്‍വേ ഗേറ്റിലെ ഗേറ്റ്മാന്‍ ധര്‍മ്മടം സ്വദേശി പി.വി.രാജീവന്‍ ഏറെ നേരം റെയില്‍പാളത്തിലും സമീപത്തെ കുറ്റിക്കാട്ടിലും പരതിയപ്പോഴാണ് പണമടങ്ങിയ ബാഗ് കണ്ടെത്തിയത്. തലശ്ശേരിയില്‍ നിന്നും കൂലി പണിയെടുത്ത് കിട്ടിയ പണവുമായി നാട്ടിലേക്ക് മടങ്ങുകയായിരുന്നു അറുപത്തിയഞ്ചുകാരനായ സെല്‍വന്‍. കടംവീട്ടാന്‍ കൊണ്ടുപോവുകയായിരുന്നുവത്രെ പണം. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.