നാല് മെഡിക്കല്‍ കോളജുകളിലെ പ്രവേശനത്തിന് സ്റ്റേ

Wednesday 5 September 2018 5:20 pm IST
മെഡിക്കല്‍ കൗണ്‍സിലിന്റെ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. വ്യാഴാഴ്ച വരെയാണ് സ്റ്റേ. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

ന്യൂദല്‍ഹി: സംസ്ഥാനത്തെ നാല് സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സുപ്രീം കോടതി സ്റ്റേ ചെയ്തു. തൊടുപുഴ അല്‍ അസ്ഹര്‍, വയനാട് ഡിഎം, പാലക്കാട് പികെ ദാസ്, വര്‍ക്കല എസ്‌ആര്‍ എന്നീ മെഡിക്കല്‍ കോളജുകളിലെ പ്രവേശന നടപടികളാണ് സ്റ്റേ ചെയ്തത്. 

മെഡിക്കല്‍ കൗണ്‍സിലിന്റെ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. വ്യാഴാഴ്ച വരെയാണ് സ്റ്റേ. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.  പ്രവേശനാനുമതി നല്‍കിയ ഹൈക്കോടതി നടപടി അംഗീകരിക്കാനാവില്ലെന്ന് വിധിയില്‍ കോടതി വ്യക്തമാക്കി. പ്രവേശനം നേടുന്നവര്‍ക്ക് പുറത്തുപോകേണ്ട സാഹചര്യം ഉണ്ടാകുമെന്നു മുന്നറിയിപ്പും നല്‍കി. ഈ വര്‍ഷത്തെ പ്രവേശനത്തില്‍ മാനദണ്ഡങ്ങളൊന്നും നാല് കോളജുകളും പാലിച്ചില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അംഗീകരിച്ച കോടതി കേസില്‍ കൂടുതല്‍ വാദം കേള്‍ക്കാമെന്നും പ്രവേശന നടപടികള്‍ നിര്‍ത്തിവയ്ക്കാനും ഉത്തരവിട്ടു.

ഈ കോളജുകളിലെ 550 സീറ്റുകളിലേക്ക് ചൊവ്വാഴ്ച മോപ്പ് അപ്പ് കൗണ്‍സലിംഗ് ആരംഭിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.