തിരുവനന്തപുരം: പഴയ അളവില്‍ ഡീസല്‍ വാങ്ങാന്‍ ഐഒസിയുമായി കെഎസ്ആര്‍ടിസി ധാരണയിലെത്തി. ഇതേത്തുടര്‍ന്ന് കെഎസ്ആര്‍ടിസിയിലെ ഇന്ധന പ്രതിസന്ധിക്ക് താത്കാലിക പരിഹാരമായി.
കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ നിന്ന് ശമ്പളത്തിന് മാറ്റിവയ്ക്കുന്ന തുക ഡീസല്‍ വാങ്ങുന്നതിനായി വിനിയോഗിക്കും. തീരുമാനത്തെ തുടര്‍ന്ന് നാളെമുതല്‍ ട്രിപ്പ് മുടങ്ങില്ലെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. ഡീസല്‍ ലാഭിക്കാന്‍ വേണ്ടി സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഡീസല്‍ ലാഭത്തിന്റ പേരില്‍ മൂന്നുദിവസത്തിനിടെ നിരവധി സര്‍വീസുകളാണ് സംസ്ഥാനത്ത് റദ്ദാക്കിയത്. വരുമാനത്തില്‍ വലിയ കുറവുണ്ടായില്ലെങ്കിലും ഗ്രാമീണമേഖലകളില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായി. ഈ സാഹചര്യത്തിലാണ് ഡീസല്‍ ഉപയോഗം കുറച്ച് ചെലവു ചുരുക്കാനുള്ള നീക്കത്തില്‍ നിന്ന് കെഎസ്ആര്‍ടിസി പിന്മാറുന്നത്
അതേസമയം എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടത് പുനപരിശോധിക്കില്ലെന്നും യൂണിയനുകള്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്നും എം.ഡി ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: