ആംബുലന്‍സിന് തീപിടിച്ച്‌ രോഗിക്ക് ദാരുണാന്ത്യം

Wednesday 5 September 2018 8:05 pm IST

ആലപ്പുഴ: ആലപ്പുഴ ചമ്പക്കുളം ആശുപത്രിക്ക് മുന്നില്‍ 108 ആംബുലന്‍സിന് തീപിടിച്ച്‌ രോഗിക്ക് ദാരുണാന്ത്യം. ചമ്പക്കുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രോഗിയെ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടം സംഭവിച്ചത്.

ചമ്പക്കുളം സ്വദേശി മോഹനന്‍ നായരാണ് പൊള്ളലേറ്റ് മരിച്ചത്. ആംബുലന്‍സില്‍ കൂടെയുണ്ടായിരുന്ന ടെക്നീഷ്യന് ഗുരുതരമായി പരിക്കേറ്റു. ആംബുലന്‍സിലെ ഡ്രൈവറിനും പരിക്കേറ്റിട്ടുണ്ട്.

രോഗിക്ക് ആംബുലന്‍സിനുള്ളില്‍ വച്ച്‌ ഓക്സിജന്‍ കൊടുക്കുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.