ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

Thursday 6 September 2018 4:05 am IST
" ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടിയ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ് ന്യൂദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്്‌നാഥ് സിങ് ക്യാഷ് അവാര്‍ഡ് സമ്മാനിക്കുന്നു"

ന്യൂദല്‍ഹി: ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ ജേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ന്യൂഡല്‍ഹിയില്‍ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. മെഡല്‍ ജേതാക്കളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. മെഡല്‍ ജേതാക്കളുടെ പ്രകടനം ഇന്ത്യയുടെ അഭിമാനവും ഉയര്‍ത്തിയതായി പ്രധാനമന്ത്രി പറഞ്ഞു. 

ചെറു പട്ടണങ്ങള്‍, ഗ്രാമീണ മേഖലകള്‍, ദരിദ്രപശ്ചാത്തലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന്ഉയര്‍ന്നുവരുന്നയുവ പ്രതിഭകള്‍ രാജ്യത്തിന് വേണ്ടി മെഡലുകള്‍ നേടുന്നതിലും പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.

ഒളിമ്പിക്‌സില്‍ മെഡല്‍ നേടാന്‍ കഠിനമായി പരിശ്രമിക്കണമെന്ന് പ്രധാനമന്ത്രി കായികതാരങ്ങളോട് ആവശ്യപ്പെട്ടു.  കേന്ദ്ര യുവജനകാര്യ, കായിക സഹമന്ത്രി (സ്വതന്ത്ര ചുമതല) കേണല്‍ രാജ്യവര്‍ദ്ധന്‍ റാത്തോഡും സന്നിഹിതനായിരുന്നു. മെഡല്‍നില മെച്ചപ്പെടുത്തുന്നതിലും യുവകായികതാരങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതിലും പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടും ഗവണ്‍മെന്റിന്റെ ഉദ്യമങ്ങളും സുപ്രധാന പങ്കുവഹിച്ചതായി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് പറഞ്ഞു. 

ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത, പാലംബാങ് എന്നിവിടങ്ങളിലായി നടന്ന പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ 69 മെഡലുകളെന്ന റെക്കോര്‍ഡ് നേട്ടമാണ് ഇന്ത്യ കൈവരിച്ചത്. 2010 ഗ്വാങ്ഷൗഗെയിംസില്‍കൈവരിച്ച 65 മെഡലുകളായിരുന്നു ഇതിനുമുമ്പുള്ള മികച്ച പ്രകടനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.