ഇന്ത്യാ-അമേരിക്ക ടു പ്‌ളസ് ടു ചര്‍ച്ച ഇന്ന്

Thursday 6 September 2018 10:57 am IST

ന്യൂദല്‍ഹി ; ഇന്ത്യാ-അമേരിക്ക വിദേശകാര്യ, പ്രതിരോധ മന്ത്രിതല ചര്‍ച്ച ഇന്ന് നടക്കും. ടു പ്‌ളസ് ടു എന്ന് പേരിട്ടിരിക്കുന്ന ഈ ചര്‍ച്ചയില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനും ഇന്ത്യയെ പ്രതിനിധീകരിക്കും.അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി മൈക്ക് പോംപിയോ ,പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും

സൈനിക സാങ്കേതിക വിദ്യ പങ്കുവയ്ക്കാനുള്ള കോംകോസ കരാറും ചര്‍ച്ചയില്‍ വിഷയമാകും.യുദ്ധവിമാനങ്ങളിലുള്‍പ്പെടെ അമേരിക്കന്‍ ആശയവിനിമയ സംവിധാനം ഘടിപ്പിക്കാനും പരസ്പരം ഇതുപയോഗിക്കാനും അനുവദിക്കുന്നതാണ് കരാര്‍. മൈക്ക് പോംപിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സന്ദര്‍ശിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.