പീഡന പരാതി മറച്ചുവച്ചതിന് വൃന്ദാകാരാട്ടിനെ പ്രോസിക്യൂട്ട് ചെയ്യണം - ബിജെപി

Thursday 6 September 2018 12:09 pm IST
എംഎല്‍എയ്‌ക്കെതിരായ പരാതി യുവതി ആദ്യം നല്‍കിയത് പിബി അംഗം വൃന്ദാ കാരാട്ടിനായിരുന്നു. പി.കെ ശശി അശ്ലീലമായി സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് അടക്കം വൃന്ദയ്ക്ക് അയച്ചതെന്നാണ് റിപ്പോര്‍ട്ട്.

കൊച്ചി: ഷൊര്‍ണൂരിലെ സിപി‌എം എം‌എല്‍‌എ പി.കെ ശശിക്കെതിരായ പീഡന പരാതി മറച്ചുവച്ചതിന് ശക്തമായ നടപടി വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ ‌പിള്ള ആവശ്യപ്പെടു.  വൃന്ദാകാരാട്ട് അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

എംഎല്‍എയ്‌ക്കെതിരായ പരാതി യുവതി ആദ്യം നല്‍കിയത് പിബി അംഗം വൃന്ദാ കാരാട്ടിനായിരുന്നു.  പി.കെ ശശി അശ്ലീലമായി സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് അടക്കം വൃന്ദയ്ക്ക് അയച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നടപടി സ്വീകരിക്കാത്തതിനാല്‍ ജനറല്‍ സെക്രട്ടറിയായ സീതാറായം യെച്ചൂരിക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് അവൈലബിള്‍ പിബി ചേര്‍ന്ന ശേഷമാണ് അന്വേഷണം പ്രഖ്യാപിച്ചത്.

സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ അടിയന്തരമായി സര്‍വ്വകക്ഷിയോഗം വിളിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.