ഉത്തരാഖണ്ഡില്‍ നിന്നും കാണാതായ പെണ്‍കുട്ടി സല്‍മാനെ തേടി മുംബൈയില്‍

Thursday 6 September 2018 12:26 pm IST

മുംബൈ: ഉത്തരാഖണ്ഡില്‍ നിന്നും കാണാതായ മനോദൗര്‍ബല്യമുള്ള പെണ്‍കുട്ടിയെ മുംബൈയില്‍ നിന്നും കണ്ടെത്തി. ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായാണ്  പെണ്‍കുട്ടി മുംബൈയില്‍ എത്തിയത്. 

ആഗസ്റ്റ് 11നാണ് 24കാരിയായ പെണ്‍കുട്ടി വീടുവിട്ട് ഇറങ്ങിയത്. മുംബൈയില്‍ എത്തിയ യുവതി സല്‍മാന്‍ താമസിക്കുന്ന ബാന്ദ്രയിലെ ഗാലക്സി അപ്പാര്‍ട്‌മെന്റില്‍ എത്തിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ അകത്തേക്ക് കയറ്റി വിട്ടില്ല.തുടര്‍ന്ന് നഗരത്തിലൂടെ അലക്ഷ്യമായി നടക്കുകയായിരുന്ന ഇവരെ നാട്ടുകാരാണ് പോലീസിനെ ഏല്‍പ്പിച്ചത്. സ്ത്രീയുമായി സംസാരിച്ചപ്പോള്‍ സംശയം തോന്നിയ ഇവരെ നാട്ടുകാരാണ് പൊലീസിനെ ഏല്‍പ്പിച്ചത്. 

പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്ത് മെഡിക്കല്‍ പരിശോധന നടത്തിയപ്പോള്‍ മാനസികാസ്വസ്ഥ്യം നേരിടുന്നയാളാണെന്ന് വ്യക്തമായതായി സെവ്രി എസ്.ഐ നാരായണ്‍ തര്‍ക്കുന്‍ഡെ പറഞ്ഞു. ഇതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ കണ്ടെത്തുകയും പെണ്‍കുട്ടിയെ ഇവര്‍ക്ക് കൈമാറുകയും ചെയ്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.