കൊല്‍ക്കത്ത: ടോളിവുഡ് നടി പായല്‍ ചക്രവര്‍ത്തി ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. സിക്കിമിലെ ഗാങ്ടോക്കിലേക്കുള്ള യാത്രയ്ക്കിടെയാണ് സില്‍ഗുരിയില്‍ ചര്‍ച്ച് റോഡിലെ ഹോട്ടല്‍മുറിയില്‍ തങ്ങിയത്.
ഒരു ദിവസം മുഴുവന്‍ മുറിയില്‍നിന്ന് വിവരങ്ങളൊന്നുമില്ലാഞ്ഞതിനെ തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ അന്വേഷിച്ചപ്പോഴാണ് മരിച്ചുകിടക്കുന്നത് കണ്ടത്. കൂടുതല്‍ അന്വേഷണം നടക്കുന്നു. പായല്‍ കുറച്ചുനാളായി നിരാശ ബാധിച്ചുകഴിയുകയായിരുന്നുവെന്ന് അച്ഛന് പ്രബീര്‍ ഗുഹ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: